Your Image Description Your Image Description

ചിയാന്‍ വിക്രം നായകനായി തിയേറ്ററിൽ എത്തിയ ചിത്രമാണ് ‘വീര ധീര സൂരന്‍’. വീര ധീര സൂരന് മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് ലഭിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ കളക്ഷന്‍ ഔദ്യോഗികമായി ആദ്യമായി പ്രഖ്യാപിച്ചിരിക്കുകയാണ് നിര്‍മ്മാതാക്കള്‍.

ചിത്രം 55 കോടി ബജറ്റിലാണ് ഒരുങ്ങിയതെന്നാണ് കൊയ്‍മൊയ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടിരിക്കുന്ന ആദ്യ കണക്ക് പ്രകാരം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം ഇതിനകം നേടിയിരിക്കുന്നത് 52 കോടിയാണ്. സമീപകാല വിക്രം ചിത്രങ്ങള്‍ നോക്കുമ്പോള്‍ മികച്ച കളക്ഷനാണ് ഇത്.

ചിത്രം സ്വീകരിച്ച പ്രേക്ഷകര്‍ക്ക് നന്ദി അറിയിച്ചുകൊണ്ടുള്ള വിക്രത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നുണ്ട്. പ്രതിസന്ധി ഘട്ടത്തിൽ തന്നെ ഏറ്റവും കൂടുതൽ സ്നേഹിക്കുന്ന ആരാധകർ നൽകിയ സ്നേഹം ഏറെ വലുതാണെന്ന് വീഡിയോയില്‍ അദ്ദേഹം പറയുന്നുണ്ട്. കേരളത്തിൽ ലഭിച്ച സ്വീകാര്യതക്ക് നന്ദി അർപ്പിച്ച് അദ്ദേഹം ഇന്നലെ കോഴിക്കോട് നടന്ന സക്സസ് ഇവെന്റിലും തിയേറ്റർ വിസിറ്റിലും പങ്കെടുത്തിരുന്നു.

ചിയാൻ വിക്രമിനൊപ്പം എസ് ജെ സൂര്യ, സുരാജ് വെഞ്ഞാറമൂട്, ദുഷാര വിജയൻ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സുരാജിന്‍റെ തമിഴ് അരങ്ങേറ്റവുമാണ് ഇത്. ചിത്രത്തിന്റെ ഛായാഗ്രഹണം തേനി ഈശ്വർ ആണ് നിർവഹിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts