Your Image Description Your Image Description

പൊ​തു​സ്ഥ​ല​ത്തു​വെ​ച്ച്​ യു​വ​തി​യെ അ​സ​ഭ്യം പ​റ​യു​ക​യും മ​ർ​ദി​ക്കു​ക​യും ചെ​യ്ത യു​വാ​വി​ന്​ ഒ​രു മാ​സ​ത്തെ ത​ട​വ്​ ശി​ക്ഷ വി​ധി​ച്ച്​ ദു​ബൈ മി​സ്​​ഡി​മീ​നി​യ​ർ കോ​ട​തി. അ​ന​ധി​കൃ​ത താ​മ​സ​ക്കാ​ര​നാ​യ ​പ്ര​തി​യെ ശി​ക്ഷ കാ​ലാ​വ​ധി​ക്കു​ ശേ​ഷം നാ​ടു ക​ട​ത്താ​നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു. ഏ​ഷ്യ​ക്കാ​ര​നാ​ണ് പ്ര​തി. ഇ​യാ​ളെ ദു​ബൈ പൊ​ലീ​സ്​ നേ​ര​ത്തെ അ​റ​സ്റ്റ്​ ചെ​യ്​​തി​രു​ന്നു.

തു​ട​ർ​ന്ന്​ ന​ട​ന്ന അ​ന്വേ​ഷ​ണ​ത്തി​ലാ​ണ്​ പ്ര​തി വി​സ കാ​ലാ​വ​ധി ക​ഴി​ഞ്ഞ്​ 18 മാ​സ​മാ​യി അ​ന​ധി​കൃ​ത​മാ​യി താ​മ​സി​ച്ചു​വ​രു​ക​യാ​ണെ​ന്നു ക​ണ്ടെ​ത്തി​യ​ത്. ചോ​ദ്യം ചെ​യ്യ​ലി​ൽ ഇ​യാ​ൾ കു​റ്റം സ​മ്മ​തി​ച്ച​തോ​ടെ കേ​സ്​ കോ​ട​തി​ക്ക്​ കൈ​മാ​റു​ക​യാ​യി​രു​ന്നു. ദു​ബൈ​യി​ലെ താ​മ​സ കെ​ട്ടി​ട​ത്തി​നു​ സ​മീ​പ​ത്തു​ വെ​ച്ചാ​ണ്​ യു​വാ​വ്​ യു​വ​തി​യു​മാ​യി വാ​ക്ത​ർ​ക്ക​ത്തി​ൽ ഏ​ർ​പെ​ട്ട​തും തു​ട​ർ​ന്ന്​ മ​ർ​ദ​ന​ത്തി​നി​ര​യാ​ക്കി​യ​തും.

Related Posts