Your Image Description Your Image Description

ഓണം കണക്കിലെടുത്ത് ന്യായമായ വിലയ്ക്ക് സാധനങ്ങള്‍ ലഭ്യമാക്കാന്‍ വിപണിയില്‍ ഫലപ്രദമായ ഇടപെടല്‍ നടത്തുകയാണെന്ന് ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആര്‍ അനില്‍. ചിന്നക്കട താലൂക്ക് സപ്ലൈ ഓഫീസിന് സമീപമുള്ള സുഭിക്ഷ ഭക്ഷണശാല, സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റ്, താമരക്കുളത്തെ പീപിള്‍സ് ബസാര്‍ എന്നിവ സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം.

വെളിച്ചെണ്ണ വില 349 രൂപയില്‍ നിന്നും വീണ്ടും കുറയും. കൃഷി മന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍  വെളിച്ചെണ്ണ ഉത്പാദന-വിതരണത്തില്‍ മുഖ്യപങ്ക് വഹിക്കുന്ന കേരഫെഡും, കേരജം കമ്പനിയും എണ്ണ വില കുറയ്ക്കുമെന്ന് അറിയിച്ചു. വെളിച്ചെണ്ണ ഉല്പാദന-വിതരണ മേഖലയിലെ 50 ഓളം സംരംഭകരുമായി നടത്തിയ ചര്‍ച്ചയിലും അമിതവില ഈടാക്കില്ലെന്ന് ധാരണയായി.  ഓണം പ്രമാണിച്ച് സപ്ലൈക്കോ ഔട്ലെറ്റുകള്‍ -റേഷന്‍ കടകള്‍ എന്നിവിടങ്ങളില്‍ ഭക്ഷ്യവസ്തുക്കളുടെ കൂടുതല്‍ സ്റ്റോക്ക് ഉറപ്പാക്കും. 140 നിയോജക മണ്ഡലങ്ങളിലും സഞ്ചരിക്കുന്ന മാവേലി സ്റ്റോറുകള്‍ സജ്ജമാക്കും. ഉള്‍ഗ്രാമങ്ങളിലും സബ്സിഡി നിരക്കിലും വിലകുറച്ചും സാധനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ജില്ലാ സപ്ലൈ ഓഫീസര്‍ ജി എസ് ഗോപകുമാര്‍, ഡിപ്പോ മാനേജര്‍ ആര്‍ എസ് അജിത്കുമാര്‍,  ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Posts