Your Image Description Your Image Description

നടൻ മിക്കി റൂർക്കേ തന്റെ ജനനേന്ദ്രിയത്തിൽ ലോഹവസ്തു പ്രയോ​ഗിച്ചെന്ന ആരോപണവുമായി നടി ബെല്ലാ തോൺ. അഭിനേത്രി എന്ന നിലയിൽ തന്റെ ജീവിതത്തിലുണ്ടായ ഏറ്റവും മോശം അനുഭവങ്ങളിലെന്നാണ് അതെന്നും താരം പറയുന്നു. ഇൻസ്റ്റാ​ഗ്രാം സ്റ്റോറിയിൽ താരം താൻ നേരിട്ട ദുരനുഭവം തുറന്നു പറഞ്ഞത്. ​ഗേൾ എന്ന സിനിമയുടെ ഷൂട്ടിം​ഗിനിടെ ലോഹ ​ഗ്രൈൻഡർ തന്റെ ജനനേന്ദ്രിയത്തിൽ തുടർച്ചയായി പ്രയോ​ഗിച്ചെന്നാണ് താരം പറയുന്നത്.

​ഗേൾ എന്ന ചിത്രത്തിൽ മിക്കിയും ബെല്ലയും ഒരുമിച്ചുള്ള രം​ഗമായിരുന്നു ചിത്രീകരിക്കുന്നത്. കാൽ മുട്ടിൽ നിൽക്കുന്ന ബെല്ലയുടെ കഥാപാത്രത്തിന്റെ കാൽമുട്ടിൽ ​ലോഹവസ്തു പ്രയോ​ഗിക്കുന്ന രം​ഗത്തിലാണ് മിക്കി ഉപദ്രവിച്ചതെന്ന് ബെല്ല പറഞ്ഞു. “എനിക്ക് ഈ മനുഷ്യനൊപ്പം ജോലി ചെയ്യേണ്ടിവന്നു. ഞാൻ, കൈകൾ പിന്നിലേക്ക് ബന്ധിക്കപ്പെട്ട് മുട്ടിൽ നിൽക്കുന്ന രം​ഗമായിരുന്നു ചിത്രീകരിക്കേണ്ടിയിരുന്നത്. എന്റെ കാൽമുട്ടിൽ ലോഹ ​ഗ്രൈൻഡർ പ്രയോ​ഗിക്കുകയായിരുന്നു ആ സീനിൽ ചെയ്യേണ്ടിയിരുന്നത്. എന്നാൽ അയാൾ ജീൻസിന് പുറത്തുകൂടി ആ വസ്തു എന്റെ ജനനേന്ദ്രിയത്തിൽ തുടരെ പ്രയോ​ഗിച്ചു. ഇക്കാരണത്താൽ പെൽവിക് അസ്ഥിയിൽ ചതവുകൾ ഉണ്ടായി.” ബെല്ലാ തോൺ പറഞ്ഞു. മിക്കി റൂർക്ക് കാർ ഉപയോ​ഗിച്ച് തന്റെ ദേഹത്ത് മുഴുവൻ അഴുക്കാക്കിയ സംഭവവും ഉണ്ടായിട്ടുണ്ടെന്നും ബെല്ല പറഞ്ഞു.

അമേരിക്കൻ ​ഗായികയായ ജോജോ സിവയ്ക്കെതിരെ കഴിഞ്ഞദിവസം മിക്കി റൂർക്ക് അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയിരുന്നു. ഇതിനെതിരെയുള്ള പ്രതികരണമായാണ് മിക്കിയിൽനിന്ന് നേരിടേണ്ടിവന്ന ദുരനുഭവത്തേക്കുറിച്ച് ബെല്ലാ തോൺ തുറന്നെഴുതിയത്. എന്നാൽ, ആരോപണങ്ങൾ നിഷേധിച്ച് മിക്കി റൂർക്കിന്റെ ടീം വാർത്താക്കുറിപ്പ് പുറത്തിറക്കി. എല്ലാ കക്ഷികളോടും ഉള്ള ബഹുമാനം കണക്കിലെടുത്ത്, അവകാശവാദങ്ങളുടെ ഗൗരവം കണക്കിലെടുത്ത്, ഇപ്പോൾ കൂടുതൽ അഭിപ്രായങ്ങൾ പറയുന്നതിൽ നിന്ന് റൂർക്ക് വിട്ടുനിൽക്കും. ഉചിതമായ ഏതൊരു അന്വേഷണവുമായും പൂർണ്ണമായും സഹകരിക്കാൻ അദ്ദേഹം തയ്യാറാണെന്നും അവർ വാർത്താക്കുറിപ്പിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts