Your Image Description Your Image Description

മലയാളികൾ ഒന്നടങ്കം കാത്തിരിക്കുന്നൊരു സിനിമയാണ് ദൃശ്യം 3. മോളിവുഡിന്റെ തലവര തന്നെ മാറുന്നതിൽ പ്രധാന പങ്കുവഹിച്ച ദൃശ്യം ഫ്രാഞ്ചൈസി ഭാഷാഭേതമെന്യെ പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുത്തിരുന്നു. വിവിധ ഭാഷകളിൽ റീമേക്ക് ചെയ്യപ്പെട്ടു. മോഹൻലാലിന്റെ കരിയറിലെ ദി ബെസ്റ്റ് കഥാപാത്രങ്ങളിലുമൊന്നുമായി ചിത്രത്തിലെ ജോർജുകുട്ടി. ആ സിനിമയുടെ മൂന്നാം ഭാ​ഗം വരുന്നുവെന്ന് പറയുമ്പോൾ ചെറുതല്ലാത്ത ആവേശം തന്നെ മലയാളികൾക്കുണ്ടാകും. ഒടുവിൽ ജൂണിൽ ദൃശ്യം 3യുടെ ഔദ്യോ​ഗിക പ്രഖ്യാപനവും എത്തി.

ഇപ്പോഴിതാ സിനിമയുടെ ഫസ്റ്റ് ഡ്രാഫ്റ്റ് ക്ലൈമാക്സ് എഴുതി പൂർത്തിയാക്കിയെന്ന് പറയുകയാണ് സംവിധായകൻ ജീത്തു ജോസഫ്. മാനസികവും ശാരീരികവുമായുള്ള പോരാട്ടമായിരുന്നു അതെന്നും ജീത്തു പറഞ്ഞു. കഴിഞ്ഞ ദിവസം മൂവാറ്റുപുഴ നിര്‍മല കോളേജില്‍ ഫിലിം ആന്റ് ഡ്രാമ ക്ലബിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു ജീത്തു ജോസഫ്.

Related Posts