Your Image Description Your Image Description

ദുൽഖർ ഇല്ലായിരുന്നെങ്കിൽ ‘ലോക’ ഇത്രയും വലിയ സ്കെയിലിൽ ചെയ്യാൻ കഴിയില്ലായിരുന്നു’; നിമിഷ് രവി ‘ലോക’ സിനിമയെ കുറിച്ച് സംസാരിക്കുകയാണ് നിമിഷ് രവി. ദുൽഖറാണ് ഈ സിനിമയുടെ നട്ടെല്ലെന്നും കഥയിൽ മാത്രമാണ് അദ്ദേഹം വിശ്വസിച്ചതെന്നും നിമിഷ് പറഞ്ഞു. ‘ദുൽഖറിന്റെ അടുത്ത് ഈ കഥയുടെ ഐഡിയ പോയി പറയാൻ എനിക്ക് പേടിയായിരുന്നു…ദുൽഖർ ഇല്ലായിരുന്നെങ്കിൽ ഈ സിനിമ ഇത്രയും വലിയ സ്കെയിലിൽ ചെയ്യാൻ കഴിയില്ലായിരുന്നു. അദ്ദേഹമാണ് ഈ സിനിമയുടെ നട്ടെല്ല്, അന്ന് ഈ സിനിമയുടെ കാസ്റ്റ് ഒന്നും തീരുമാനിച്ചിരുന്നില്ല. കഥയിൽ മാത്രമാണ് ദുൽഖർ വിശ്വസിച്ചത്, വേറൊരു പ്രൊഡ്യൂസറും അങ്ങനെ ചെയ്യില്ല‘, നിമിഷ് പറഞ്ഞു.

ഒരു ഫാന്റസി സൂപ്പർ ഹീറോ ചിത്രമാണ് ലോക എന്നാണ് പ്രേക്ഷകർ പറയുന്നത്. കല്യാണി പ്രിയദർശൻ, നസ്‌ലെൻ എന്നിവരുടെ അഭിനയവും പോസറ്റീവ് റെസ്പോൺസ് നേടുന്നുണ്ട്. സിനിമയുടെ വി എഫ് എക്സ് മികച്ചതാണെന്നും ടെക്നിക്കൽ സൈഡ് കൊള്ളാമെന്നുമാണ് പ്രേക്ഷകർ പറയുന്നത്.

ജേക്സ് ബിജോയ്യും കയ്യടികൾ വാരിക്കൂട്ടുകയാണ്. ഡൊമിനിക്‌സ് അരുണിന്റെ സംവിധാനത്തിനും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ഫാന്റസിയ്‌ക്കൊപ്പം ആക്ഷനും കോമഡിയ്ക്കും പ്രാധാന്യം നൽകുന്ന സിനിമ തിയേറ്ററിൽ കത്തുമെന്ന് ഉറപ്പാണ്. സൂപ്പർഹീറോ ആയ ‘ചന്ദ്ര’ എന്ന് പേരുള്ള കഥാപാത്രമായി കല്യാണി പ്രിയദർശൻ വേഷമിട്ടിരിക്കുന്ന ചിത്രത്തിൽ ‘സണ്ണി’ എന്നാണ് നസ്‌ലൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.

Related Posts