Your Image Description Your Image Description

ദുബായിൽ സ്വർണവില വീണ്ടും കുതിച്ചുയർന്നു. 24 കാരറ്റ് സ്വർണം ഒരു ഗ്രാമിന് റെക്കോർഡ് വിലയായ 405 ദിർഹം ഇന്ന് രാവിലെ രേഖപ്പെടുത്തി.ദുബായ് ജ്വല്ലറി ഗ്രൂപ്പ് റിപോർട്ടിൽ ഗ്രാമിന് 405.25 ദിർഹമാണ് രേഖപ്പെടുത്തിയത്. 22 കാരറ്റ് സ്വർണം ഗ്രാമിന് 375.25 ദിർഹവും 21, 18 കാരറ്റിന് യഥാക്രമം 360.0, 308.5 ദിർഹം വീതവുമാണ് വില.

അതേസമയം കേരളത്തിൽ സ്വർണവില വീണ്ടും ഉയർന്നു. പവന് 560 രൂപയുടെ വർധനയാണ് ഉണ്ടായത്. ഒരു പവൻ സ്വർണത്തിന്റെ വില 72,120 രൂപയായാണ് ഉയർന്നത്. ഒരു ഗ്രാം സ്വർണത്തിന്റെ വില ചരിത്രത്തിലാദ്യമായി 9000 കടന്നു. ​ഗ്രാമിന് 70 രൂപയുടെ വർധനയാണ് ഉണ്ടായത്. 9015 രൂപയായാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില വർധിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts