Your Image Description Your Image Description

റാസൽഖൈമ: തുണി അലക്കാനായി വെള്ളം നിറച്ച് വെച്ചിരുന്ന ബക്കറ്റിൽ വീണ് രണ്ട് വയസുള്ള കുഞ്ഞിന് ദാരുണാന്ത്യം. പാകിസ്താനി ദമ്പതികളുടെ മകനായ അബ്ദുല്ല മുഹമ്മദ് ആണ് മരിച്ചത്. യുഎഇയിലെ പഴയ റാസൽഖൈമയിലെ സെദ്രോ പ്രദേശത്തായിരുന്നു സംഭവം. അപകടം ഉണ്ടായ ഉടൻ തന്നെ കുഞ്ഞിനെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും യാത്രാമധ്യേ കുഞ്ഞ് മരിക്കുകയായിരുന്നു.

തുണി അലക്കാൻ ബക്കറ്റിൽ വെള്ളം നിറച്ചു വെച്ച ശേഷം കുഞ്ഞിന്റെ മാതാവ് അടുക്കളയിൽ മറ്റ് ജോലികളിലേക്ക് തിരിഞ്ഞു. കുട്ടി ആരും അറിയാതെയാണ് അടുക്കളയിലേക്ക് കയറിയത്. കുട്ടിയുടെ പിതാവ് ഈ സമയം വെള്ളിയാഴ്ച നമസ്കാരത്തിനായി പുറത്തേക്ക് പോയിരിക്കുകയായിരുന്നു. സാധാരണയായി ഭാര്യ ബക്കറ്റ് അടപ്പ് കൊണ്ട് മൂടി വെക്കുമായിരുന്നു. എന്നാൽ, അന്ന് മൂടി വെക്കാൻ മറന്നുപോയെന്നും ഭർത്താവ് പറഞ്ഞു. കുഞ്ഞ് അടുക്കളയിൽ വന്നത് ആരുടെയും ശ്രദ്ധയിൽപെട്ടില്ല. അടുക്കളയിൽ കയറിയ കുട്ടി ബക്കറ്റിലേക്ക് വീഴുകയും മുങ്ങിമരിക്കുകയുമായിരുന്നു.

പാകിസ്താനി സ്വദേശികളായ ദമ്പതികളുടെ അഞ്ച് മക്കളിൽ അഞ്ചാമത്തെ കുട്ടിയാണ് മരിച്ച അബ്ദുല്ല മുഹമ്മദ്.
മുഹമ്മദ് അലിയാണ് കുഞ്ഞിന്റെ പിതാവ്. കുട്ടിയുടെ മൃതദേഹം സംസ്‌കരിക്കുന്നതിനായി കുടുംബത്തിന് കൈമാറിയിട്ടുള്ളതായി അധികൃതർ അറിയിച്ചു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ മാതാപിതാക്കൾ ജാഗ്രത പാലിക്കണമെന്നും വീട്ടിലെ കുട്ടികൾക്ക് സുരക്ഷ ഉറപ്പാക്കാൻ വേണ്ട നടപടികൾ എടുക്കണമെന്നും റാസൽഖൈമ അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts