Your Image Description Your Image Description

വിവാദങ്ങള്‍ക്കിടയിലും എമ്പുരാന് മുന്നില്‍ റെക്കോര്‍ഡുകള്‍ തകര്‍ന്ന് വീഴുന്ന കാഴ്ചയാണ് ഇപ്പോള്‍ ബോക്‌സ് ഓഫീസില്‍ നടക്കുന്നത്. മലയാള സിനിമയിലെ ഏറ്റവും വലിയ വിജയത്തിലേക്ക് കുതിക്കുകയാണ് എമ്പുരാന്‍. ഇപ്പോഴിതാ ചിത്രത്തിലെ ജംഗിള്‍ ഫൈറ്റിന്റെ വീഡിയോ സോങ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

ദീപക് ദേവ് സംഗീതം നല്‍കിയ ഗാനം ആലപിച്ചിരിക്കുന്നത് ജേക്‌സ് ബിജോയ്യും ആനന്ദ് ശ്രീരാജും ചേര്‍ന്നാണ്. ജംഗിള്‍ ഫൈറ്റ് സീനിലെ വിഷ്വലുകളും ഈ വീഡിയോ സോങ്ങില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തിയേറ്ററുകളില്‍ വലിയ സ്വീകരണമാണ് ഈ ഫൈറ്റ് സീനിന് ലഭിച്ചത്. മോഹന്‍ലാലിന്റെ എന്‍ട്രിയും മുണ്ട് മടക്കിയുള്ള ഇടിയും ആരാധകരെ ഏറെ ആവേശത്തിലാക്കിയിരുന്നു. അതേസമയം, കളക്ഷനില്‍ വലിയ കുതിപ്പാണ് സിനിമ നടത്തുന്നത്. മലയാളത്തില്‍ ആദ്യമായി 250 കോടി കളക്ഷന്‍ നേടുന്ന ചിത്രമായി എമ്പുരാന്‍ മാറി. റിലീസ് ചെയ്ത് 11 ദിവസം കൊണ്ടാണ് ചിത്രം ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.

വിദേശ മാര്‍ക്കറ്റുകളിലും വമ്പന്‍ മുന്നേറ്റമാണ് സിനിമ നടത്തുന്നത്. സൗദി അറേബ്യയില്‍ നിന്നും ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന മലയാള സിനിമയായി മാറിയിരിക്കുകയാണ് എമ്പുരാന്‍. എമ്പുരാന്‍ കേരളത്തില്‍ നിന്ന് 80 കോടി മറികടന്നിരിക്കുന്നു എന്നാണ് പുറത്തുവരുന്ന അപ്‌ഡേറ്റ്. ഇതോടെ കേരളത്തില്‍ നിന്നും 80 കോടി കടക്കുന്ന രണ്ടാമത്തെ മോഹന്‍ലാല്‍ സിനിമയും മൂന്നാമത്തെ മലയാളം സിനിമയുമായി എമ്പുരാന്‍ മാറി. 2018, പുലിമുരുകന്‍ എന്നിവയാണ് ഇനി എമ്പുരാന് മുന്നിലുള്ള സിനിമകള്‍. 89.20 നേടിയ 2018 ഒന്നാം സ്ഥാനത്ത് തുടരുമ്പോള്‍ 85.10 കോടിയുമായി പുലിമുരുകനാണ് രണ്ടാം സ്ഥാനത്ത്. പുലിമുരുകന്റെ നേട്ടത്തെ വൈകാതെ എമ്പുരാന്‍ മറികടക്കുമെന്നാണ് പ്രതീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *

Related Posts