Your Image Description Your Image Description

രണമാസ്സ് സിനിമയെ അഭിനന്ദിച്ച് തിരക്കഥാകൃത്ത് മുരളി ഗോപി. ഡാര്‍ക്ക് ഹ്യൂമറും സ്പൂഫും ഒരു സിനിമയില്‍ ഒന്നിച്ച് കൊണ്ടുവരുന്നത് പ്രയാസമാണെന്നും എന്നാല്‍ ഇത് രണ്ടും വളരെ മികച്ച രീതിയില്‍ മരണമാസ്സ് സിനിമയില്‍ സംയോജിപ്പിച്ചിട്ടുണെന്നും മുരളി ഗോപി പറഞ്ഞു. സിനിമയുടെ സംവിധായകനായ ശിവപ്രസാദിനെ മുരളി ഗോപി അഭിനന്ദിക്കുകയും ചെയ്തു. കൂട്ടച്ചിരിയിലേക്കും അടക്കിച്ചിരിയിലേക്കും ഉള്‍ച്ചിരിയിലേക്കും ഒന്നിലേറെ തവണ ഈ സിനിമ ഇതിന്റെ സദസ്സിനെ നയിക്കുന്നുണ്ടെങ്കില്‍ അതൊരു വലിയ വിജയം തന്നെയാണെന്ന് ഈ ജനുസ്സിനെ സ്‌നേഹിക്കുന്നവര്‍ക്ക് അറിയാമെന്ന് മുരളി ഗോപി ഫേസ്ബുക്കില്‍ കുറിച്ചു.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം

ഡാര്‍ക്ക് ഹ്യൂമറും സ്പൂഫും. സിനിമയില്‍ ഏറ്റവും ശ്രമകരമായ രണ്ട് ജനുസ്സുകളാണ് ഇവ. ആദ്യ സംരംഭത്തില്‍ തന്നെ ഇവ രണ്ടിന്റെയും ഒരു genre-mix തിരഞ്ഞെടുക്കുക എന്നത് ചുരുക്കം ചിലര്‍ക്ക് മാത്രം സാധിക്കുന്ന ധീരതയും. ”മരണമാസ്സ്” എന്ന ചിത്രത്തിലൂടെ അതിന്റെ സഹരചയിതാവും സംവിധായകനുമായ ശിവപ്രസാദ് ചെയ്തിരിക്കുന്നതും ഇത് തന്നെ. കൂട്ടച്ചിരിയിലേക്കും അടക്കിച്ചിരിയിലേക്കും ഉള്‍ച്ചിരിയിലേക്കും ഒന്നിലേറെ തവണ ഈ സിനിമ ഇതിന്റെ സദസ്സിനെ നയിക്കുന്നുണ്ടെങ്കില്‍ അതൊരു വലിയ വിജയം തന്നെയാണെന്ന് ഈ ജനുസ്സിനെ സ്‌നേഹിക്കുന്നവര്‍ക്ക് അറിയാം. അഭിനന്ദനങ്ങള്‍.

Leave a Reply

Your email address will not be published. Required fields are marked *

Related Posts