Your Image Description Your Image Description

ഗ​ൾ​ഫ് മേ​ഖ​ല​യി​ലെ ആ​ദ്യ വാ​ട്ട​ർ സ്പോ​ർ​ട്സ് കേ​ന്ദ്ര​മാ​വാ​നു​ള്ള ഒ​രു​ക്ക​വു​മാ​യി ബ​ഹ്റൈ​ൻ. നീ​ന്ത​ൽ, ഡൈ​വി​ങ്, ആ​ർ​ട്ടി​സ്റ്റി​ക് നീ​ന്ത​ൽ, ഓ​പ​ൺ വാ​ട്ട​ർ നീ​ന്ത​ൽ, വാ​ട്ട​ർ പോ​ളോ എ​ന്നി​വ​യി​ലെ​ല്ലാം അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ൽ പ്ര​തി​ഭ​ക​ളെ പ​രി​ശീ​ലി​പ്പി​ക്കാ​നും വ​ള​ർ​ത്തി​യെ​ടു​ക്കാ​നു​മു​ള്ള ഒ​രു പ്രാ​ദേ​ശി​ക വേ​ദി​യാ​യി ബ​ഹ്റൈ​ൻ സെ​ന്റ​ർ ഓ​ഫ് എ​ക്‌​സ​ല​ൻ​സ് സ്ഥാ​പി​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് രാ​ജ്യം.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ബ​ഹ്റൈ​ൻ അ​ക്വാ​ട്ടി​ക്സ് ഫെ​ഡ​റേ​ഷ​നും വേ​ൾ​ഡ് അ​ക്വാ​ട്ടി​ക് ഫെ​ഡ​റേ​ഷ​നും ഈ​യി​ടെ ഒ​രു ഏ​കോ​പ​ന​യോ​ഗം വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ത്തി​യി​രു​ന്നു. ജി.​എ​ഫ്.​എ​ച്ച് ഫി​നാ​ൻ​ഷ്യ​ൽ ഗ്രൂ​പ്പി​ന്റെ പി​ന്തു​ണ​യോ​ടെ യൂ​നി​വേ​ഴ്സ‌ി​റ്റി ഓ​ഫ് ടെ​ക്നോ​ള​ജി ബ​ഹ്റൈ​നു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് സെ​ന്റ​ർ സ്ഥാ​പി​ക്കു​ന്ന​ത്.

Related Posts