Your Image Description Your Image Description

ഗാസയിലെ യുദ്ധമുഖത്ത് വിശപ്പും ദാരിദ്ര്യവും മൂലം കഷ്ടപ്പെടുന്നവർക്ക് പ്രതീക്ഷയുടെ പ്രകാശമായി യുഎഇയുടെ ‘ഓപറേഷൻ ഷിവലറസ് നൈറ്റ് 3’ സംഘം. ഗാസയിലെ ജനങ്ങൾക്ക് വ്യോമ, നാവിക, കര മാർഗ്ഗങ്ങളിലൂടെ യുഎഇ തുടർച്ചയായി സഹായം എത്തിച്ചുകൊണ്ടിരിക്കുകയാണ്.

ജോർദാൻ, ജർമനി, ബെൽജിയം, ഫ്രാൻസ്, നെതർലൻഡ്സ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളുമായി സഹകരിച്ച് യുഎഇ 66-ാമത് സഹായ വിതരണം പൂർത്തിയാക്കി. യുഎൻ റിപോർട്ടുകൾ പ്രകാരം ഗാസയിലേക്ക് ലഭിച്ച ആകെ രാജ്യാന്തര സഹായത്തിന്റെ 44 ശതമാനവും നൽകിയത് യുഎഇയാണ്. ഇത് പലസ്തീൻ ജനതയോടുള്ള യുഎഇയുടെ ശക്തമായ പിന്തുണയുടെയും പ്രതിബദ്ധതയുടെയും തെളിവാണ്.

Related Posts