Your Image Description Your Image Description

ജനികാന്ത് നായകനായി എത്തിയ ചിത്രമാണ് ‘കൂലി’. ലോകേഷ് കനകരാജ് ആണ് ചിത്രത്തിന്റെ സംവിധാനം നിർവ്വഹിച്ചത്. ചിത്രം പ്രതീക്ഷകൾക്കൊത്ത് ഉയർന്നില്ലെന്നും ലോകേഷ് നിരാശപ്പെടുത്തിയെന്നും കമന്റുകൾ ഉയരുന്നുണ്ട്. ചിത്രത്തിൽ ആമിർ ഖാൻ കാമിയോ റോളിൽ എത്തിയിരുന്നു. എന്നാൽ ആദ്യം ഈ റോൾ മറ്റൊരു ബോളിവുഡ് സൂപ്പർതാരമായിരുന്നു ചെയ്യാനിരുന്നത് എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.

ആദ്യം ഷാരൂഖ് ഖാനെ ആയിരുന്നു ഈ കഥാപാത്രം ചെയ്യാനായി ലോകേഷ് സമീപിച്ചത് എന്നാണ് റിപ്പോർട്ട്. എന്നാൽ ഷാരൂഖ് ഈ ഓഫർ നിരസിക്കുകയും തുടർന്ന് കഥാപാത്രം ആമിർ ഖാനിലേക്ക് എത്തിയെന്നുമാണ് ബോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഈ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് ഷാരൂഖ് ഖാനെ അനുകൂലിച്ച് എത്തുന്നത്.

എസ്ആർകെ ഈ റോൾ ഒഴിവാക്കിയത് നന്നായി എന്നും നടന് ചെയ്യാൻ വേണ്ടി മാത്രം ഒന്നും ആ റോളിൽ ഒന്നും ഇല്ലെന്നാണ് കമന്റുകൾ. കൂലിയിൽ ദാഹ എന്ന അധോലോക നായകനെയാണ് ആമിർ ഖാൻ അവതരിപ്പിച്ചത്. ചിത്രത്തിന്റെ അവസാനമാണ് ആമിർ ഖാൻ എത്തുന്നത്. മോശം പ്രതികരണമാണ് ഈ കഥാപാത്രത്തിന് ലഭിക്കുന്നത്. ആമിറിന്റെ സ്റ്റാർഡത്തിനെ വേണ്ടവിധത്തിൽ ഉപയോഗിക്കാൻ ലോകേഷിന് സാധിച്ചില്ലെന്നും പലരും കുറിക്കുന്നുണ്ട്.

Related Posts