Your Image Description Your Image Description

കുവൈത്തിൽ വേനൽക്കാലത്തിന്റെ അവസാന ഘട്ടമായ കലിബിൻ സീസൺ ആരംഭിക്കുന്നതായി അൽഉജൈരി സയന്റിഫിക് സെന്റർ അറിയിച്ചു. ഓഗസ്റ്റ് 11നാണ് ഈ കാലഘട്ടം ആരംഭിക്കുന്നത്. അതിരൂക്ഷമായ ചൂടിൽ നിന്ന് താപനില കുറഞ്ഞുതുടങ്ങുന്നതിന്റെ സൂചനയാണ് ഈ സീസൺ. 13 ദിവസമാണ് കലിബിൻ സീസൺ നീണ്ടുനിൽക്കുന്നത്. ഈ കാലഘട്ടത്തെ തുടർന്ന് സുഹൈൽ നക്ഷത്രം ദൃശ്യമാകുന്നതോടെ അറേബ്യൻ ഉപദ്വീപിലെ കഠിനമായ വേനലിന് ഔദ്യോഗികമായി അവസാനമാകും.

കുവൈത്തിൽ വരും ദിവസങ്ങളിൽ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ചിലയിടങ്ങളിൽ നേരിയ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പിന്റെ ആക്ടിംഗ് ഡയറക്ടർ ധരാർ അൽ അലി അറിയിച്ചു.

Related Posts