Your Image Description Your Image Description

മ​യ​ക്കു​മ​രു​ന്നു​മാ​യി ബ​ന്ധ​പ്പെ​ട്ട കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്ക് ക​ർ​ശ​ന​മാ​യ ശി​ക്ഷ​ക​ളും ന​ട​പ​ടി​ക​ളും ഉ​ൾ​പ്പെ​ടു​ത്തി രാ​ജ്യ​ത്ത് പു​തി​യ നി​യ​മം വ​രു​ന്നു.ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ഈ ​വ​ർ​ഷം ന​ട​പ്പാ​ക്കി​യ നി​യ​മ, ഡി​ജി​റ്റ​ൽ, സു​ര​ക്ഷാ പ​രി​ഷ്കാ​ര അ​വ​ലോ​ക​ന​ത്തി​ൽ മ​ന്ത്രാ​ല​യ​ത്തി​ലെ റി​ലേ​ഷ​ൻ​സ് ആ​ൻ​ഡ് മീ​ഡി​യ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ബ്രി​ഗേ​ഡി​യ​ർ ജ​ന​റ​ൽ നാ​സ​ർ ബു​സ്ലൈ​ബാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. നി​യ​മ​ത്തി​ന്റെ ആ​ദ്യ ക​ര​ട് ഏ​പ്രി​ലി​ൽ പൂ​ർ​ത്തി​യാ​ക്കി മ​ന്ത്രി​സ​ഭ​യു​ടെ അ​വ​ലോ​ക​ന​ത്തി​നാ​യി സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്.

മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം ല​ഭി​ക്കു​ന്ന​തോ​ടെ നി​യ​മം പ്രാ​ബ​ല്യ​ത്തി​ൽ വ​രും. മ​നു​ഷ്യ​ക്ക​ട​ത്ത് ശൃം​ഖ​ല​ക​ൾ ത​ക​ർ​ക്കാ​ൻ അ​ധി​കാ​രി​ക​ൾ​ക്ക് വി​പു​ല​മാ​യ അ​ധി​കാ​ര​ങ്ങ​ൾ, ല​ഹ​രി​ക്ക് അ​ടി​മ​ക​ളാ​യ​വ​ർ​ക്കു​ള്ള പു​ന​ര​ധി​വാ​സ, പു​നഃ​സം​യോ​ജ​ന പ​ദ്ധ​തി എ​ന്നി​വ​യും ക​ര​ടി​ൽ ഉ​ൾ​പ്പെ​ടു​ന്നു. മ​യ​ക്കു​മ​രു​ന്നു​മാ​യി ബ​ന്ധ​പ്പെ​ട്ട കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്ക് ക​ഠി​ന​മാ​യ ശി​ക്ഷ​ക​ൾ നി​യ​മം നി​ർ​ദേ​ശി​ക്കു​ന്നു.

Related Posts