Your Image Description Your Image Description

കുവൈത്ത് സിറ്റി: നമസ്കാരത്തിനിടെ കോഴിക്കോട് സ്വദേശി പള്ളിയിൽ കുഴഞ്ഞു വീണു മരിച്ചു. കോഴിക്കോട് നന്തി തിക്കോടി സ്വദേശി മർഹൂം വില്ലിയത് കുട്ടിയാലിയുടെയും കടീകോയിൽ ഐഷുവിന്‍റെയും മകൻ ഷബീർ ഷാലിമഹൽ (63) ആണ് കുവൈത്തിൽ മരിച്ചത്.

ഇന്ന് പുലർച്ചെ സാൽമിയ പള്ളിയിൽ ഫജ്ർ ജമാഅത്ത് നമസ്കാരത്തിൽ പങ്കെടുത്തുകൊണ്ടിരിക്കെ കുഴഞ്ഞുവീണാണ് മരണം. കുവൈത്ത് കേരള ഇസ്‌ലാഹി സെന്‍റര്‍ ഹജ്ജ് ഉംറ സെക്രട്ടറിയായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു. ഭാര്യ: റലീസ ഭാനു, മക്കൾ: നബീൽ അലി (യുകെ), റാബിയ ആയിഷ , റാനിയ നവാൽ, മരുമകൻ: ഷഹീൻ ഷഫീക് (ഖത്തർ). തിക്കോടി പഞ്ചായത്ത് മീത്തലെ പള്ളിക്കൽ ആണ് ഖബറടക്കം.

Related Posts