Your Image Description Your Image Description

കുവൈത്തിൽ ചെ​മ്മീ​ൻ മ​ത്സ്യ​ബ​ന്ധ​ന സീ​സ​ൺ ഔ​ദ്യോ​ഗി​ക​മാ​യി ആ​രം​ഭി​ച്ചു. സീ​സ​ണ​ൽ നി​രോ​ധ​നം അ​വ​സാ​നി​ച്ച​തോ​ടെ ഈ ​മാ​സം ഒ​ന്നു​മു​ത​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് അ​നു​മ​തി ന​ൽ​കി​യ​താ​യി കാ​ർ​ഷി​ക-​മ​ത്സ്യ​വി​ഭ​വ അ​തോ​റി​റ്റി ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ എ​ൻ​ജി​നീ​യ​ർ സ​ലേം അ​ൽ ഹാ​യ് അ​റി​യി​ച്ചു.

ചെ​മ്മീ​ൻ ല​ഭ്യ​ത ഉ​റ​പ്പാ​ക്കു​ന്ന​തി​നും സ​മു​ദ്ര​സ​മ്പ​ത്ത് സം​ര​ക്ഷി​ക്കു​ന്ന​തി​നും ആ​വ​ശ്യ​മാ​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. സെ​പ്റ്റം​ബ​ർ ഒ​ന്നു മു​ത​ൽ പ്രാ​ദേ​ശി​ക ജ​ലാ​ശ​യ​ങ്ങ​ളി​ലും മ​ത്സ്യ​ബ​ന്ധ​നം അ​നു​വ​ദി​ക്കും. എ​ന്നാ​ൽ പ​രി​സ്ഥി​തി സൗ​ഹൃ​ദ ‘കോ​ഫ’ വ​ല ഉ​പ​യോ​ഗി​ച്ചു​ള്ള ട്രോ​ളി​ങ് മാ​ത്ര​മേ അ​നു​വ​ദി​ക്കു​ക​യു​ള്ളു​വെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Related Posts