Your Image Description Your Image Description

കുവൈത്തിൽ പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ ഹൗ​സി​ങ് വെ​ൽ​ഫെ​യ​റി​ലെ അ​ഴി​മ​തി​ക്കേ​സു​ക​ളി​ല്‍ പ്ര​തി​ക​ള്‍ക്ക് ത​ട​വും പി​ഴ​യും. അ​തോ​റി​റ്റി​യി​ല്‍നി​ന്ന് 933,000 ദീ​നാ​ർ ത​ട്ടി​യെ​ടു​ത്ത കേ​സി​ലാ​ണ് കോ​ട​തി വി​ധി. കു​വൈ​ത്തി പൗ​ര​ന്മാ​രു​ടെ ഭ​വ​ന ഫ​യ​ലു​ക​ൾ അ​വ​രു​ടെ അ​റി​വി​ല്ലാ​തെ കൃ​ത്രി​മ​മാ​യി കൈ​കാ​ര്യം​ചെ​യ്ത് വാ​ട​ക അ​ല​വ​ൻ​സ് ഫ​ണ്ടി​ൽ​നി​ന്ന് നി​യ​മ​വി​രു​ദ്ധ​മാ​യി പ​ണം ത​ട്ടി​യ​താ​ണ് കേ​സ്.അ​തോ​റി​റ്റി​യി​ലെ വ​കു​പ്പ് മേ​ധാ​വി​ക്ക് 15 വ​ർ​ഷം ക​ഠി​ന​ത​ട​വും 19 ല​ക്ഷം ദീ​നാ​ർ പി​ഴ​യും വി​ധി​ച്ചു.

ര​ണ്ട് ജീ​വ​ന​ക്കാ​ർ​ക്ക് അ​ഞ്ചു വ​ർ​ഷം ത​ട​വും ആ​റു ല​ക്ഷം ദീ​നാ​ർ പി​ഴ​യും മ​റ്റ് ര​ണ്ട് പ്ര​തി​ക​ള്‍ക്ക് 3,000 ദീ​നാ​ർ പി​ഴ​യും കോ​ട​തി വി​ധി​ച്ചു. കേ​സി​ൽ ഉ​ൾ​പ്പെ​ട്ട മൂ​ന്ന് ജീ​വ​ന​ക്കാ​രെ ജോ​ലി​യി​ൽ നി​ന്ന് പി​രി​ച്ചു​വി​ട്ടു. 2016ൽ ​നി​യ​മ വ​കു​പ്പ് വാ​ട​ക അ​ല​വ​ൻ​സ് ഫ​യ​ലു​ക​ളി​ൽ വ്യാ​പ​ക​മാ​യ കൃ​ത്രി​മം ക​ണ്ടെ​ത്തി​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​ത്.

Related Posts