Your Image Description Your Image Description

ഒമാനിൽ പ്രവാസികളുടെ ഉടമസ്ഥതയിൽ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലും സ്വദേശിവൽക്കരണം.സ്ഥാപനം പ്രവര്‍ത്തനം ആരംഭിച്ച ശേഷം ഒരു വര്‍ഷത്തിനുള്ളില്‍ സ്വദേശികള്‍ക്ക് തൊഴില്‍ നല്‍കണം. വിദേശ നിക്ഷേപ നടപടികള്‍ മെച്ചപ്പെടുത്തുന്നതിനും സേവനങ്ങള്‍ എളുപ്പത്തിലാക്കുന്നതിനും കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ സ്വീകരിച്ച നടപടികള്‍ വാർത്താ സമ്മേളനത്തില്‍ വിശദീകരിക്കവേയാണ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.

ഗാര്‍ഹിക തൊഴിലാളികള്‍, സമാന വിഭാഗങ്ങളില്‍ തൊഴിലെടുക്കുന്നവര്‍, സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന അവിദഗ്ധ തൊഴിലാളികള്‍ എന്നിവര്‍ക്ക് വാണിജ്യ രജിസ്‌ട്രേഷന് അപേക്ഷിക്കാന്‍ കഴിയില്ലെന്ന് മന്ത്രാലയം അറിയിച്ചു. നിക്ഷേപ അന്തരീക്ഷത്തിന്റെ സമഗ്രത ഉയര്‍ത്തിപ്പിടിക്കുകയും വാണിജ്യ പ്രവര്‍ത്തനങ്ങള്‍ ഒമാന്റെ സാമ്പത്തിക വികസന മുന്‍ഗണനകളുമായി പൊരുത്തപ്പെടുകയും ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് ഈ നിയന്ത്രണമെന്നും മന്ത്രാലയം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts