Your Image Description Your Image Description

ബോക്‌സ് ഓഫീസിൽ കുതിപ്പ് തുടരുന്ന ‘ലോക – ചാപ്റ്റർ വൺ ചന്ദ്ര’ യിലെ നായികയായെത്തുന്നത് കല്യാണി പ്രിയദർശൻ ആണ്. ആക്ഷൻ രംഗങ്ങളിലെ കല്യാണിയുടെ പ്രകടനവും കയ്യടി നേടുന്നുണ്ട്. ഇത്തവണ മോഹൻലാലിനെയും ഫഹദ് ഫാസിലിനേയുമെല്ലാം മറികടന്ന് ബോക്സ്ഓഫീസിൽ മുന്നേറുകയാണ് കല്യാണി.

ഇപ്പോഴിതാ സിനിമയിൽ വരുന്നതിനോട് അച്ഛന് താൽപര്യം ഉണ്ടായിരുന്നില്ലെന്ന് തുറന്ന് പറയുകയാണ് നടി കല്യാണി പ്രിയദർശൻ. സിനിമയിൽ വരുന്നതിന് മുൻപായി ഞാൻ സിനിമയ്ക്ക് പറ്റിയ ആളല്ലെന്നും എന്നെ അങ്ങനെ കണ്ടിട്ടില്ലെന്നും പ്രിയദർശൻ പറഞ്ഞിരുന്നുവെന്നും കല്യാണി പറഞ്ഞു. ദുൽഖർ സൽമാന്റെ കുടുംബത്തിനും അദ്ദേഹം സിനിമയിൽ വരുന്നതിന് മുൻപ് എതിർപ്പ് ഉണ്ടായിരുന്നുവെന്നും കല്യാണി കൂട്ടിച്ചേർത്തു.

‘ഞാന്‍ സിനിമയിലേക്ക് വരുന്നത് അച്ഛന് ഇഷ്ടമായിരുന്നില്ല. ഇന്‍ഡസ്ട്രിയില്‍ വര്‍ക്ക് ചെയ്യുന്നവര്‍ക്ക് അത് മനസിലാകും. ഇതേക്കുറിച്ച് ദുല്‍ഖര്‍ സല്‍മാനോട് സംസാരിച്ചത് ഓര്‍ക്കുന്നുണ്ട്. അദ്ദേഹത്തിന്റെ കുടുംബവും അദ്ദേഹം സിനിമയിലേക്ക് വരുന്നത് ഇഷ്ടപ്പെട്ടിരുന്നില്ല. ഇതാണ് എന്റെ ഇടമെന്ന് അമ്മയ്ക്ക് എല്ലായിപ്പോഴും അറിയാമായിരുന്നുവെന്ന് തോന്നുന്നു. പക്ഷെ അച്ഛന് എതിര്‍പ്പായിരുന്നു. അതിനാല്‍ എന്നെ ലോഞ്ച് ചെയ്യാന്‍ നേരം, താന്‍ അതിന് പറ്റിയ ആളല്ലെന്നും നിന്നെ ഞാന്‍ അങ്ങനെ കണ്ടിട്ടില്ലെന്നുമാണ് അച്ഛന്‍ പറഞ്ഞത്. തന്റെ അഭിനേതാക്കളില്‍ നിന്നും സംവിധായകന് ഇന്‍സ്പിരേഷനുണ്ടാകണം. എന്നില്‍ അദ്ദേഹത്തിന് അത് കാണാന്‍ സാധിച്ചില്ല. അതിനാലാണ് അദ്ദേഹം എനിക്കൊപ്പം വര്‍ക്ക് ചെയ്യാന്‍ ആഗ്രഹിക്കാത്തത്,’ കല്യാണി പ്രിയദർശൻ പറഞ്ഞു.

Related Posts