Your Image Description Your Image Description

പോ​ർ​ചുഗ​ലി​ൽ താ​മ​സി​ക്കു​ന്ന കു​വൈ​ത്ത് പൗ​ര​ന്മാ​ർ ഉ​ഷ്ണ​ത​രം​ഗ​ത്തെ​ക്കു​റി​ച്ചും തീ​പി​ടി​ത്ത പ്ര​ത്യാ​ഘാ​ത​ങ്ങ​ളെ​ക്കു​റി​ച്ചും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് പോ​ർ​ചുഗ​ലി​ലെ കു​വൈ​ത്ത് എം​ബ​സി ഉ​ണ​ർ​ത്തി. പോ​ർ​ചുഗീ​സ് അ​ധി​കൃ​ത​രു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്നും എ​ന്തെ​ങ്കി​ലും സ​ഹാ​യ​മോ വി​ശ​ദീ​ക​ര​ണ​മോ ആ​വ​ശ്യ​മു​ണ്ടെ​ങ്കി​ൽ കു​വൈ​ത്ത് ന​യ​ത​ന്ത്ര ദൗ​ത്യ​വു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്നും എം​ബ​സി ആ​വ​ശ്യ​പ്പെ​ട്ടു.

ഉ​ഷ്ണ​ത​രം​ഗ​ത്തി​നി​ട​യി​ൽ പോ​ർ​ചുഗ​ലി​ന്റെ വ​ട​ക്കും മ​ധ്യ​ഭാ​ഗ​ത്തും തീ​പി​ടി​ത്ത​മു​ണ്ടാ​കു​മെ​ന്ന് അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ കു​റ​ച്ച് ദി​വ​സ​ങ്ങ​ളാ​യി പോ​ർ​ചുഗ​ൽ നി​ര​വ​ധി പ്ര​ദേ​ശ​ങ്ങ​ളി​ൽ വ​ലി​യ തീ​പി​ടി​ത്ത​ങ്ങ​ൾ രൂ​പം​കൊ​ണ്ടി​രു​ന്നു. ഗ്രാ​മ​ങ്ങ​ളി​ൽ​നി​ന്നും പ​ട്ട​ണ​ങ്ങ​ളി​ൽ​നി​ന്നും താ​മ​സ​ക്കാ​രെ ഒ​ഴി​പ്പി​ക്കാ​നും ചി​ല പ​ർ​വ​ത റോ​ഡു​ക​ൾ അ​ട​ച്ചി​ടാ​നും അ​ധി​കാ​രി​ക​ൾ ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്.

Related Posts