Your Image Description Your Image Description

ഇ-സിഗരറ്റ് ഉപയോഗം നിരോധിക്കാൻ ബഹ്‌റൈൻ. അടുത്ത പാർലമെന്റ് സമ്മേളനത്തിൽ ഇലക്ട്രിക് ഷീഷ, ഇ-സിഗരറ്റ് എന്നിവ നിരോധിക്കുന്നതിനുള്ള കരട് നിയമം ചർച്ച ചെയ്യും.ഇ-സിഗരറ്റ് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങൾ കുട്ടികളിലും കൗമാരക്കാരിലും വർധിച്ചു വരുന്ന സാഹചര്യത്തിലാണ് പുതിയ നീക്കമെന്ന് ജലാൽ കസം അൽ മഹ്ഫൂദ് എംപി അറിയിച്ചു.

സമൂഹ മാധ്യമങ്ങളിൽ ഇ-സിഗരറ്റുകൾക്കും ഷീഷകൾക്കും വലിയ പ്രചാരമാണ് ലഭിക്കുന്നത്. ഇത് യുവാക്കൾക്കിടയിൽ ഇത്തരം ഉൽപന്നങ്ങളുടെ സ്വാധീനം വർധിക്കുന്നതിന് കാരണമായി. പരമ്പരാഗത സിഗരറ്റുകളെ അപേക്ഷിച്ച് ഇ-സിഗരറ്റുകൾ ആരോഗ്യത്തിന് സുരക്ഷിതമാണെന്ന തെറ്റിദ്ധാരണയാണ് ഇതിന് കാരണം. കൗമാരക്കാർക്കിടയിൽ ഇ-സിഗരറ്റ് ഉപയോഗം വർധിക്കുന്നത് ഗുരുതരമായ ആരോഗ്യ, സാമൂഹിക ആശങ്കകൾക്കും വഴിതെളിക്കുന്നുണ്ട്.

Related Posts