Your Image Description Your Image Description

പത്തനംതിട്ട : ഇടവമാസ പൂജകൾക്കായി ശബരിമല നട 14ന് തുറക്കും. വൈകിട്ട് 4ന് തന്ത്രി കണ്ഠരര് രാജീവരുടെയും മകൻ കണ്ഠര് ബ്രഹ്മദത്തന്റെയും സാന്നിദ്ധ്യത്തിൽ മേൽശാന്തി എസ്.അരുൺ കുമാർ നമ്പൂതിരി നടതുറന്ന് ശ്രീലകത്ത് ദീപം തെളിക്കും.

ബുധനാഴ്‌ച പ്രത്യേക പൂജകളൊന്നും ഉണ്ടായിരിക്കില്ല. 15ന് പുലർച്ചെ അഞ്ചിന് നട തുറന്ന് നിർമാല്യ ദർശനവും പതിവ് അഭിഷേകവും ഗണപതിഹോമവും നടത്തും.വെർച്വൽ ക്യൂ മുഖേനയാണ്‌ ദർശനം. ബുക്കിങ് പുരോഗമിക്കുകയാണ്‌. ഇടവ മാസ പൂജകൾ പൂർത്തിയാക്കി 19ന് രാത്രി പത്തിന് നടയടയ്ക്കും.

അതെ സമയം, രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ ശബരിമല സന്ദർശനം റദ്ദുചെയ്തതോടെ 18,19 ദിവസങ്ങളിലെ നിറുത്തിവച്ചിരുന്ന വെർച്വൽ ക്യൂ ബുക്കിംഗ് പുനരാരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts