Your Image Description Your Image Description

ടുത്തിടെയാണ് നടൻ കൃഷ്‍ണകുമാറിന്റെ മകളും ഇൻഫ്ലുൻസറുമായ ദിയ കൃഷ്‍ണ ആൺകുഞ്ഞിന് ജന്മം നൽകിയത്. നിയോം അശ്വിൻ കൃഷ്ണ എന്നാണ് കുഞ്ഞിന് നൽകിയിരിക്കുന്ന പേര്. ഓമി എന്നാണ് വീട്ടിൽ വിളിക്കുന്നതെന്നും ദിയ വെളിപ്പെടുത്തിയിരുന്നു.

ഗർഭിണിയായത് മുതലുള്ള എല്ലാ വിശേഷങ്ങളെല്ലാം ദിയ ആരാധകരുമായി പങ്കുവെച്ചിരുന്നു. കുഞ്ഞിന്റെ ജനനത്തോടനുബന്ധിച്ച് ദിയ ചെയ്‍ത വ്ലോഗും നിമിഷനേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. പക്ഷെ
വീഡിയോകളിലോ ഫോട്ടോകളിലോ ഇതുവരെ കുഞ്ഞിന്റെ മുഖം വെളിപ്പെടുത്തിയിട്ടില്ല. കുഞ്ഞിന്റെ നൂലൂകെട്ടൽ ദിവസം ഫെയ്സ് റീവിൽ ഉണ്ടാകുമെന്ന് ആരാധകരിൽ ചിലർ പ്രതീക്ഷിച്ചിരുന്നെങ്കിലും അതിനേക്കാൾ പ്രത്യേകതയുള്ള മറ്റൊരു ദിവസം ഓമിയുടെ മുഖം എല്ലാവരെയും കാണിക്കും എന്നാണ് ദിയ പറഞ്ഞിരുന്നത്.

ഇപ്പോഴിതാ കുഞ്ഞിന്റെ മുഖം കാണിക്കാൻ സാധിക്കാത്തതിൽ ക്ഷമാപണം നടത്തികൊണ്ട് ഒരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ദിയ. സെപ്റ്റംബര്‍ അഞ്ചാം തീയതി കുഞ്ഞിന്റെ മുഖം കാണിക്കും എന്നാണ് ദിയ അറിയിച്ചത്. അതേസമയം എന്തുകൊണ്ടാണ് സെപ്റ്റംബര്‍ അഞ്ചിന് മുഖം റിവീല്‍ ചെയ്യുന്നതെന്ന് ദിയ വ്യക്തമാക്കിയിട്ടുമില്ല.

Related Posts