Your Image Description Your Image Description

ല്യാണി പ്രിയദർശൻ നായികയായി തിയേറ്ററുകളിൽ എത്തിയ ‘ലോക’ മികച്ച പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. കല്യാണിയുടെ കരിയറിലെ ഇതുവരെ പുറത്തിറങ്ങിയ സിനിമകളുടെ പട്ടികയിൽ ഏറ്റവും മികച്ച പ്രകടനം ലോകയിലേത് ആണെന്നാണ് ആരാധകർ പറയുന്നത്. ഇപ്പോഴിതാ അമ്മയാണ് തന്റെ ഏറ്റവും വലിയ ആരാധികയെന്ന് പറയുകയാണ് കല്യാണി.

‘അമ്മയുടെ വിചാരം ഞാനാണ് ഇന്ത്യയിലെ മികച്ച സൂപ്പർ സ്റ്റാർ എന്നാണ്. ഇന്റർനെറ്റ് മൊത്തം ഞാൻ ആണെന്നാണ് അമ്മയുടെ വിചാരം. അമ്മയ്ക്ക് അൽഗോരിതം എന്നാൽ എന്താണെന്ന് ഇതുവരെ മനസിലായിട്ടില്ല. ഞാൻ എന്റെ ഇൻസ്റ്റഗ്രാമിലെ എക്സ്‌പ്ലോർ ഫീഡ് സ്ക്രോൾ ചെയ്യുമ്പോൾ ചില ഫാൻ പേജിലെ പോസ്റ്റുകളൊക്കെ അതിൽ വരും. അതിന് എല്ലാത്തിലും താഴെ അമ്മയുടെ ലൈക്ക് ഉണ്ടാകും. ഒരു ദിവസം ഞാൻ അമ്മയെ കളിയാക്കി കൊണ്ട് ‘എന്തിനാണ് എല്ലാ പോസ്റ്റും ലൈക്ക് ചെയ്യുന്നത്’ എന്ന് ചോദിച്ചിരുന്നു. അതുകൊണ്ടാണല്ലോ അമ്മയുടെ ഫീഡ് മൊത്തം ഞാൻ വരുന്നത്. ‘ഞാൻ നോക്കുമ്പോൾ എന്റെ കൊച്ചിന്റെ ഫോട്ടോ. അത് കാണുമ്പോൾ ഞാൻ ലൈക്ക് ചെയ്യും’ എന്നായിരുന്നു അമ്മയുടെ മറുപടി’, .

ദുൽഖിന്റെ വേഫെറർ ഫിലിംസ് നിർമ്മിച്ചിരിക്കുന്ന ഏഴാം ചിത്രമായ ” ലോക – ചാപ്റ്റർ വൺ: ചന്ദ്ര”യ്‍ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മികച്ച പ്രൊഡക്ഷൻ ക്വാളിറ്റിയോടെയാണ് ലോക സിനിമ എത്തിയിരിക്കുന്നത് എന്നാണ് കണ്ടവര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ കുറിക്കുന്നത്. പശ്ചാത്തല സംഗീതവും കൈയ്യടി നേടുന്നുണ്ട്. കല്യാണി പ്രിയദര്‍ശന്റെ മികച്ച പ്രകടനം തന്നെയാണ് ലോകയുടെ ആകര്‍ഷണം. മലയാളം ഇന്നുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ചിത്രമാണ് എന്നും മികച്ച ഇന്റര്‍വെല്‍ ബ്ലോക്കാണെന്നും അഭിപ്രായങ്ങള്‍ വരുന്നു. കല്യാണി പ്രിയദർശൻ, നസ്‌ലൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്.

Related Posts