Your Image Description Your Image Description

ദാഹിറ ഗവര്‍ണറേറ്റില്‍ കനത്ത മഴക്കിടെ അശ്രദ്ധമായി വാഹനമോടിക്കുകയും അപകടം സൃഷ്ടിക്കുകയും ചെയ്തയാളെ റോയല്‍ ഒമാന്‍ പൊലീസ് (ആര്‍ഒപി) അറസ്റ്റ് ചെയ്തു. പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന തരത്തില്‍ അപകടകരമായ രീതിയില്‍ ഇയാള്‍ വാഹനമോടിച്ചതായി കണ്ടെത്തി.

മറ്റൊരു സംഭവത്തില്‍ റോഡ് ഉപയോക്താക്കളുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന തരത്തില്‍ അശ്രദ്ധമായി വാഹനമോടിച്ച സംഭവത്തില്‍ ഗള്‍ഫ് പൗരനെ അറസ്റ്റ് ചെയ്തു. ദോഫാര്‍ ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡാണ് പ്രതിയെ പിടികൂടിയത്. അമിതവേഗത, അശ്രദ്ധമായി വാഹനമോടിക്കല്‍, റോഡ് ഷോള്‍ഡര്‍ ഉപയോഗിച്ച് വാഹനങ്ങളെ മറികടക്കല്‍ എന്നിവയാണ് ഇയാള്‍ക്കെതിരെയുള്ള കുറ്റങ്ങള്‍. വ്യക്തിക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ചു.

Related Posts