Your Image Description Your Image Description

അനുവാദമില്ലാതെ  അഭിഷേക് ബച്ചന്റെ പേരും ചിത്രങ്ങളും ഉപയോഗിക്കുന്നത് വിലക്കി ഡൽഹി ഹൈക്കോടതി. ഇവയുടെ ദുരുപയോഗം സ്വകാര്യത ലംഘനമെന്നും ഹൈക്കോടതി പറഞ്ഞു.അനധികൃതമായി വാണിജ്യ ആവശ്യങ്ങൾക്ക് ബച്ചന്റെ ചിത്രങ്ങളും ദൃശ്യങ്ങളും ഉപയോഗിക്കുന്നത് തടഞ്ഞുകൊണ്ടാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

അനുവാദമില്ലാതെ എഐ അടക്കം ഉപയോഗിച്ച് ചിത്രങ്ങൾ ഉൾപ്പെടെ ദുരുപയോഗം ചെയ്യുന്നതായി ചൂണ്ടിക്കാണിച്ചാണ് അഭിഷേക് ബച്ചൻ കഴിഞ്ഞ ദിവസം ഹർജി നൽകിയത്. ബോളിവുഡ് ടി ഷോപ് എന്ന വെബ്സൈറ്റിനെതിരെയാണ് അഭിഷേക് ബച്ചൻ രംഗത്തെത്തിയിരിക്കുന്നത്. ബോളിവുഡ് താരങ്ങളുടെ ചിത്രങ്ങൾ പ്രിന്റ് ചെയ്ത ടി ഷർട്ട് നിർമ്മിക്കുന്ന വെബ്സൈറ്റ് ആണ് ബോളിവുഡ് ടി ഷോപ്പ്.

Related Posts