Your Image Description Your Image Description

അബുദാബി, ഷാർജ ഉൾപ്പെടെ 16 ആഗോള നഗരങ്ങളിലേക്കുള്ള പ്രതിവാര വിമാന സർവീസുകൾ വർധിപ്പിച്ച് ഖത്തർ എയർവേയ്സ്. ശൈത്യകാലത്താണ് പുതിയ സർവീസുകളുടെ തുടക്കം. യാത്രാ ഡിമാൻഡ് വർധിച്ച സാഹചര്യത്തിലാണ് ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് കൂടുതൽ വിമാനങ്ങൾ അനുവദിച്ചിരിക്കുന്നത്.

അബുദാബിയിലേക്ക് അഞ്ചിൽ നിന്ന് 6, ഷാർജയിലേക്ക് മൂന്നിൽ നിന്ന് 7 സർവീസുകളാക്കി ഉയർത്തിയിട്ടുണ്ട്. ബെർലിനിലേക്ക് 18ൽ നിന്ന് 21, കേപ് ടൗണിലേക്ക് പത്തിൽ നിന്ന് 12 ആയാണ് പ്രതിവാര സർവീസുകൾ ഉയർത്തിയത്. കസബ്ലാങ്കയിലേക്കുള്ള പ്രതിവാര സർവീസുകളുടെ എണ്ണം അഞ്ചാക്കി. നിലവിൽ നാല് ആയിരുന്നു.

 

Related Posts