Your Image Description Your Image Description

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അനുപമ പരമേശ്വരൻ. പുതിയ ചിത്രമായ കിഷ്കിന്ധാപുരിയുടെ പ്രമോഷനിടെ വളരെ വൈകാരികമായ അനുഭവം പങ്കുവെക്കുകയാണ് നടി ഇപ്പോൾ. തൻ്റെ സുഹൃത്തുമായുണ്ടായ തര്‍ക്കത്തിൻ്റെ വേദനാജനകമായ ഓർമയാണ് നടി ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. സുഹൃത്തിൻ്റെ അവസാന സന്ദേശത്തിന് മറുപടി നൽകാത്തത് തന്നെ ഏറെ വേദനിപ്പിച്ച കാര്യമായി മാറിയെന്നാണ് നടി തുറന്ന് പറഞ്ഞിരിക്കുന്നത്. സാധാരണയായി ചിരിച്ചും സന്തോഷത്തോടെയും അഭിമുഖത്തിലെത്തുന്ന നടി അനുപമ, മന സ്റ്റാർസിൻ്റെ അഭിമുഖത്തിലാണ് തൻ്റെ മനസ്സിനെ ഇന്നും വേട്ടയാടുന്ന ആ അനുഭവം തുറന്ന് പറഞ്ഞത്.

തർക്കത്തെ തുടര്‍ന്ന് വ‍ളരെ നാളായി ഒരു സുഹൃത്തിനോട് മിണ്ടാതിരുന്നു. എന്നാല്‍ കുറേ നാളുകള്‍ക്ക് ശേഷം എനിക്ക് ആ സുഹൃത്ത് മെസേജ് അയച്ചു. വീണ്ടും വ‍ഴക്കുണ്ടാകേണ്ടായെന്ന് കരുതി താൻ ആ മെസേജ് അവഗണിച്ചുവെന്നും പിന്നീട് സുഹൃത്തിൻ്റെ മരണവാര്‍ത്തയാണ് അറിയാൻ കഴിഞ്ഞത്. അതേസമയം, ഹൊറർ ചിത്രമായ കിഷ്കിന്ധാപുരിയിൽ, മൈഥിലിയായാണ് അനുപമ വരുന്നകത്.

Related Posts