Your Image Description Your Image Description

പത്തനംതിട്ട : ജില്ലയില്‍ ശ്രദ്ധേയ നേട്ടം കൈവരിച്ച് ലൈഫ് മിഷന്‍. പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ പൂര്‍ത്തികരിച്ചത് 13443 വീടുകള്‍. ആദ്യഘട്ടത്തില്‍ അപേക്ഷ സമര്‍പ്പിച്ച 1194 വീടുകളില്‍ 1176 എണ്ണം പൂര്‍ത്തീകരിച്ചു. രണ്ടാം ഘട്ടത്തില്‍ 2056 ഭവനം നിര്‍മിച്ചു. 48 വീടുകള്‍ നിര്‍മാണത്തിലാണ്. മൂന്നാം ഘട്ടത്തില്‍ ഭൂരഹിതരുടെ പുനരധിവാസമാണ് നടപ്പാക്കുന്നത്. ജില്ലയില്‍ ഭൂമിയും വീടും ഇല്ലാത്ത 1149 ഗുണഭോക്താക്കളില്‍ 974 പേരുടെ ഭവന നിര്‍മാണം പൂര്‍ത്തിയായി. 175 വീടുകള്‍ നിര്‍മാണഘട്ടത്തിലാണ്. പി. എം. എ (അര്‍ബന്‍) 1882 ഭവനങ്ങളും പി. എം. എ (ഗ്രാമീണ്‍) 1411 ഭവനങ്ങളും എസ്.സി, എസ്.റ്റി, മൈനോറിറ്റി വിഭാഗങ്ങളിലായി 1337 ഭവനങ്ങളും പൂര്‍ത്തീകരിച്ചു.

ലൈഫ് മിഷന്‍ രണ്ടാം ഘട്ടത്തിന്റെ പട്ടികയില്‍ ഉള്‍പ്പെടാത്ത പട്ടികജാതി, പട്ടിക വര്‍ഗ, മത്സ്യതൊഴിലാളി ഗുണഭോക്താക്കളില്‍ 1372 പേര്‍ക്ക് ഭവനനിര്‍മാണം പൂര്‍ത്തിയാക്കി. 370 വീടുകള്‍ നിര്‍മാണഘട്ടത്തിലാണ്. ലൈഫ് 2020 ല്‍ 3235 ഭവനനിര്‍മാണം പൂര്‍ത്തീകരിച്ചു. 1443 ഭവനങ്ങള്‍ നിര്‍മ്മാണഘട്ടത്തിലാണ്.പന്തളം നഗരസഭയില്‍ ലൈഫ് ടവറുകളുടെ നിര്‍മാണം പുരോഗമിക്കുകയാണെന്ന് ലൈഫ് മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts