Your Image Description Your Image Description

യുഎഇയിൽ സോഷ്യൽ മീഡിയ വഴി പരസ്യം ചെയ്യുന്ന വ്യക്തികൾക്ക് അഡ്വർടൈസർ പെർമിറ്റ് നിർബന്ധമാക്കുന്നു. യുഎഇ മീഡിയ കൗൺസിലാണ് ഇതുസംബന്ധിച്ച നിർദേശം നൽകിയത്.

സോഷ്യൽമീഡിയയിൽ പരസ്യം പണം വാങ്ങി നൽകുന്ന പ്രോമോഷനും പണമില്ലാതെ പ്രോമോഷൻ ചെയ്യുന്നതിനും പെർമിറ്റ് നിർബന്ധമായിരിക്കും. ലൈസൻസ് നമ്പർ സാമൂഹിക അക്കൗണ്ടുകളിൽ പ്രദർശിപ്പിക്കണം. മീഡിയ കൗൺസിലിൽ രജിസ്റ്റർ ചെയ്തതും പെർമിറ്റ് ലഭിച്ചതുമായ അക്കൗണ്ട് വഴിയല്ലാതെ പരസ്യങ്ങൾ പ്രസിദ്ധീകരിക്കാൻ പാടില്ല. രജിസ്റ്റർ ചെയ്ത അക്കൗണ്ട് വഴി മറ്റേതെങ്കിലും വ്യക്തിയെയോ പാർട്ടിയെയോ പരസ്യം ചെയ്യാനും അനുവദിക്കില്ല. വിദേശത്തെ ഇൻഫ്ലൂവൻസർമാർ യുഎഇയിലെത്തി പരസ്യം ചെയ്യാനും പെർമിറ്റ് എടുക്കണം.

Related Posts