Your Image Description Your Image Description

അബുദാബി: യുഎഇയിൽ റിക്രൂട്ടിങ് ഏജൻസികളുടെ പ്രവർത്തനത്തിന് കർശന മാനദണ്ഡങ്ങൾ ഏർപ്പെടുത്തി. മാനവ വിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം (എംഒഎച്ച്ആർഇ) ആണ് മാനദണ്ഡങ്ങൾ ഏർപ്പെടുത്തിയത്. താൽക്കാലിക, സ്ഥിരം ജീവനക്കാരുടെ റിക്രൂട്ടിങ് നടപടികളിൽ നിർണായക പങ്കുവഹിക്കുന്ന ഏജൻസികളുടെ പ്രവർത്തനം സുതാര്യമാക്കുന്നതിന്റെ ഭാഗമായാണ് നടപടി.

റിക്രൂട്ടിങ് ചൂഷണത്തിൽ നിന്നോ ദുരുപയോഗത്തിൽ നിന്നോ തൊഴിലാളികളെയും തൊഴിലുടമകളെയും സംരക്ഷിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പുതിയ വ്യവസ്ഥകൾ പാലിക്കുന്ന ഏജൻസികൾക്ക് മാത്രമേ റിക്രൂട്ടിങ് ലൈസൻസ് ലഭിക്കൂ. ലൈസൻസ് പുതുക്കുന്നവരും നിബന്ധനകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

തൊഴിലുടമ ആഗ്രഹിക്കുന്ന വിധം യോഗ്യതയുള്ള ഉദ്യോഗാർഥിയെ കണ്ടെത്തി നിയമിക്കാൻ റിക്രൂട്ടിങ് ഏജൻസിക്ക് അനുമതിയുണ്ട്. അംഗീകൃത ലൈസൻസും സാമ്പത്തിക കെട്ടുറപ്പും ഉള്ള ഏജൻസികളാണ് റിക്രൂട്മെന്റ് നടത്തുന്നതെന്ന് ഉറപ്പാക്കും. തൊഴിലുടമകൾക്കും തൊഴിലന്വേഷകർക്കും ഗുണം ചെയ്യുന്നതിന്റെ ഭാഗമായാണ് നടപടികൾ കർശനമാക്കിയത്. കൂടാതെ റിക്രൂട്ടിങ് ലൈസൻസിന് അപേക്ഷിക്കുന്നവരുടെ ക്രിമിനൽ പശ്ചാത്തലം പരിശോധിക്കും. ഒരു വർഷത്തിനിടെ മനുഷ്യക്കടത്ത് ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾക്ക് ശിക്ഷിക്കപ്പെടാത്തവരും സത്യസന്ധരും ആയിരിക്കണം അപേക്ഷകർ.

Leave a Reply

Your email address will not be published. Required fields are marked *

Related Posts