Your Image Description Your Image Description

റെസിഡന്‍സി-തൊഴില്‍ നിയമ ലംഘനങ്ങള്‍ കണ്ടെത്തുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ 411 പേര്‍ പിടിയിലായി. 13 മുതല്‍ 17 വരെ വിവിധ ഗവര്‍ണറേറ്റുകളില്‍ നടത്തിയ സുരക്ഷാ പരിശോധനയിലാണ് ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് റെസിഡന്‍സി അഫയേഴ്‌സ് ഇന്‍വെസ്റ്റിഗേഷന്‍സ് ഇവരെ പിടികൂടിയത്.

ലംഘകരെ മറ്റ് നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. പൊതു സുരക്ഷ ഉറപ്പാക്കാന്‍ എല്ലാ ലംഘകര്‍ക്കുമെതിരെ നിയമം കര്‍ശനമായി നടപ്പാക്കാനുള്ള പ്രതിബദ്ധത ആഭ്യന്തര മന്ത്രാലയം നടത്തി വരുകയാണ്. സുരക്ഷാ ഉദ്യോഗസ്ഥരുമായി സഹകരിക്കാനും ഏതെങ്കിലും ലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അവ റിപ്പോര്‍ട്ട് ചെയ്യാനും പൊതുജനങ്ങളോട് മന്ത്രാലയം അഭ്യര്‍ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts