Your Image Description Your Image Description

ജു വ‍ര്‍ഗ്ഗീസ് നായകനായി എത്തുന്ന ചിത്രമാണ് ‘പടക്കുതിര’. ഇപ്പോഴിതാ ചിത്രം ഏപ്രിൽ 24ന് തിയറ്ററുകളിൽ എത്തുമെന്ന പുതിയ അപ്ഡേറ്റാണ് പുറത്ത് വരുന്നത്. നന്ദകുമാർ എന്ന പത്ര മുതലാളിയായാണ് ചിത്രത്തിൽ അജു എത്തുന്നത്. തൊണ്ണൂറുകളിൽ മാധ്യമരംഗത്തെ വിറപ്പിച്ച പത്രാധിപനായ പടക്കുതിര വിശ്വനാഥ മേനോന്‍റെ മകനായ നന്ദകുമാര്‍ തന്‍റെ ചെയ്തികളിലൂടെ അച്ഛൻ ഉണ്ടാക്കിയ പ്രശസ്തി കളഞ്ഞുകുളിക്കുന്നതും അയാളുടെ സ്ഥാപനത്തിലേക്ക് രവിശങ്കര്‍ എന്ന റിപ്പോർട്ടർ എത്തുന്നതോടെയുള്ള ചില തുടര്‍ സംഭവങ്ങളുമൊക്കെയാണ് സിനിമയുടെ ഇതിവൃത്തം. കോമഡി ആക്ഷൻ ഡ്രാമ ജോണറിലുള്ളതാണ് ചിത്രം.

സാലോൺ സൈമൺ ആണ് ചിത്രത്തിൻ്റെ സംവിധാനം നിർവ്വഹിച്ചത്. സിനിമയുടെ തിരക്കഥ ദീപു എസ് നായർ, സന്ദീപ് സദാനന്ദൻ എന്നിവർ ചേർന്നാണ് നിർവ്വഹിക്കുന്നത്. മാബിൻസ് പ്രൊഡക്ഷൻസ്, ഫീൽ ഫ്ലൈയിംഗ് എന്‍റര്‍ടെയ്ൻമെന്‍റ്സ്, ഫ്രണ്ട്സ് ടാക്കീസ് എന്നീ ബാനറുകളിൽ ബിനി ശ്രീജിത്ത്, സായ് ശരവണൻ, മഞ്ജു ശിവാനന്ദൻ എന്നിവർ ചേർന്നാണ് സിനിമയുടെ നിർമ്മാണം നിർവ്വഹിച്ചിരിക്കുന്നത്.

വയലാർ ശരത്ചന്ദ്രവർമ്മ, വിനായക് ശശികുമാർ എന്നിവർ എഴുതിയ വരികൾക്ക് ധനുഷ് ഹരികുമാർ, വിമൽജിത്ത് വിജയൻ എന്നിവർ സംഗീതം പകരുന്നു. എഡിറ്റർ-ഗ്രേസൺ എ സി എ, ലൈൻ പ്രൊഡ്യൂസർ- ഡോക്ടർ അജിത്കുമാർ ടി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-റിന്നി ദിവാകർ, പ്രൊഡക്ഷൻ കൺട്രോളർ-വിനോഷ് കൈമൾ, കല-സുനിൽ കുമാരൻ, മേക്കപ്പ്-രതീഷ് വിജയൻ, കോസ്റ്റ്യൂംസ്-മെർലിൻ ലിസബത്ത്, സ്റ്റിൽസ്-അജി മസ്കറ്റ്,

പരസ്യകല-ഐഡന്റ് ഡിസൈൻ ലാബ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ-ദീപക് നാരായണൻ, അസോസിയേറ്റ് ഡയറക്ടർ-ജിദു സുധൻ, അസിസ്റ്റന്‍റ് ഡയറക്ടർ- രഞ്ജിത്ത് കൃഷ്ണമോഹൻ, രാഹുൽ കെ എം, ജെബിൻ ജെയിംസ്, ലിബിൻ ബാലൻ, ജെയ്ബിൻ ബേബി, മിഥുൻ നായർ, സോഷ്യൽ മീഡിയ മാനേജർ-അരുൺ കുമാർ, ആക്ഷൻ-മിറാക്കിൾ മൈക്കിൾ, പ്രൊഡക്ഷൻ മാനേജർ-നിധീഷ് പൂപ്പാറ, അനീഷ് ചന്ദ്രൻ, ഇന്ദ്രജിത്ത് ബാബു,പി ആർ ഒ-എ എസ് ദിനേശ് എന്നിവരാണ്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts