ഹരിപ്പാട്: സഹോദരനെയും സഹോദരന്‍റെ ഭാര്യയെയും ഉപദ്രവിച്ച സംഭവത്തിൽ വീയപുരം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിക്ക് 8 വർഷം തടവും 60,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ചെറുതന വില്ലേജിൽ ചെറുതന വടക്ക് മുറിയിൽ എസ് ആർ ഭവനം വീട്ടിൽ സുഭാഷിനെയാണ് (47) ആലപ്പുഴ അസിസ്റ്റന്‍റ് സെഷൻസ് കോടതി ജഡ്ജി രേഖ ലോറിയൻ ശിക്ഷിച്ചത്.
പ്രതിക്ക് സഹോദരൻ രാജേഷിനോടുള്ള മുൻവിരോധം കാരണം രാജേഷിനെയും ഭാര്യയെയും 2019 ഓഗസ്റ്റ് 14 ന് വൈകിട്ട് 5.30 മണിക്ക് കുടുംബ വീട്ടിൽ വെച്ച് ഉപദ്രവിക്കുകയായിരുന്നു. സഹോദരനെ ഉപദ്രവിക്കാൻ ചെന്നപ്പോൾ തടയാൻ ചെന്ന സഹോദരന്റെ ഭാര്യയെ കയ്യിൽ കരുതിയിരുന്ന ഇരുമ്പ് കമ്പി കൊണ്ട് തലക്കടിച്ചു മുറിവേൽപ്പിച്ചതാണ് കേസിനാസ്പദമായ സംഭവം.
