സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) സാമൂഹിക ഉത്തരവാദിത്ത പദ്ധതിയുടെ (സി.എസ്.ആര്‍) ഭാഗമായി ജില്ലയിലെ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 40.73 ലക്ഷം രൂപയുടെ സഹായം കൈമാറി. സ്‌കൂളുകള്‍, അങ്കണവാടികള്‍, പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, വയോജന സംരക്ഷണ കേന്ദ്രം എന്നിവയുടെ കെട്ടിട പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കും സൈക്കിളുകള്‍, ഇന്‍സിനറേറ്ററുകള്‍, സാനിറ്ററി പാഡ് കിറ്റുകള്‍ തുടങ്ങിയവക്കുമാണ് തുക കൈമാറിയത്.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങ് ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് ഉദ്ഘാടനം ചെയ്തു.
എസ്.ബി.ഐ റീജിയണല്‍ മാനേജര്‍ സിന്ധു ശങ്കര്‍ അധ്യക്ഷത വഹിച്ചു. എ.ഡി.എം സി മുഹമ്മദ് റഫീഖ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. രാജാറാം, എസ്.ബി.എസ്.യു വൈസ് പ്രസിഡന്റ് കെ ഇ അജിത്, എസ്.ബി.ഐ
റീജിയണല്‍ മാനേജര്‍ വിജിത് രാജഗോപാല്‍, കോഴിക്കോട് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസ് ചീഫ് മാനേജര്‍ കെ മാധവന്‍ എന്നിവര്‍ സംസാരിച്ചു.
