ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണം നടത്തുന്ന പ്രത്രേക സംഘം ഇന്ന് സന്നിധാനത്ത് പരിശോധന നടത്തും. കട്ടിള, ദ്വാരപാലക ശില്‍പ്പം എന്നിവ പരിശോധിക്കുകയും സാമ്പിളുകള്‍ ശേഖരിക്കുകയും ചെയ്യും. ഹൈക്കോടതി നിര്‍ദ്ദേശത്തിന്റെ പശ്ചാത്തലത്തില്‍ എസ്.പി. ശശിധരന്റെ നേതൃത്വത്തിലാണ് പരിശോധന
ഉണ്ണികൃഷ്ണന്‍ പോറ്റി തിരിച്ചുകൊണ്ടു വന്ന എല്ലാ സ്വര്‍ണപ്പാളികളുടെയും ചെമ്പ് പാളികളുടെയും സാമ്പിള്‍ ശേഖരിക്കും. ഹൈക്കോടതി നിര്‍ദേശ പ്രകാരമാണ് ശാസ്ത്രീയ പരിശോധനയ്ക്ക് ഒരുങ്ങുന്നത്.
