Home » Blog » Kerala » ലോറിക്ക് മുകളിലേക്ക് മണ്ണ് ഇടിഞ്ഞുവീണ് ഡ്രൈവർക്ക് ദാരുണാന്ത്യം
cxaNCFTtUWmExXrM7nw6aQxHawUoBwCfXtx8gea9

കണ്ണൂർ: ലോറിക്ക് മുകളിലേക്ക് മണ്ണ് ഇടിഞ്ഞുവീണ് ഡ്രൈവർക്ക് ദാരുണാന്ത്യം. കൂത്തുപറമ്പിലാണ് സംഭവം. നരവൂർപാറ സ്വദേശി സുധി ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെ ചിറ്റാരിപ്പറമ്പ് പഞ്ചായത്തിലെ കുമ്പളത്തൊടിയിലെ ചെങ്കൽ ക്വാറിയിലാണ് അപകടം ഉണ്ടായത്. ക്വാറിയിലെ ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കി ഇയാളെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒരു മണിയോടെ ചെങ്കൽ ക്വാറിയിലേക്ക് കല്ല് എടുക്കാൻ എത്തിയ ലോറിയിലേക്ക് സമീപത്തെ മണ്ണ് ഇടിഞ്ഞ് വീണതാണ് അപകട കാരണം.

ലോറിയുടെ ക്യാബിനിൽ ഇരുന്നിരുന്ന സുധി മണ്ണിനടിയിൽ പെട്ട് പോയിരുന്നു. ഉടൻ തന്നെ ക്വാറിയിലുണ്ടായിരുന്ന ജെസിബി ഉപയോഗിച്ച് രക്ഷ പ്രവ‍‍‍‍‍‍ർത്തനം ആരംഭിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.രക്ഷാ പ്രവർത്തനത്തിനായി ഫയർഫോഴ്‌സ് സ്ഥലത്ത് എത്തിയിരുന്നു. അപകടത്തിൽ മരണപ്പെട്ട ‍ഡ്രൈവറുടെ മൃതദേഹം കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.