പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന ഒ.ബി.സി വിഭാഗത്തിലുള്ള വിദ്യാർത്ഥികൾക്കായി നടപ്പിലാക്കുന്ന മെഡിക്കൽ/എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷാ പരിശീലന ധനസഹായ പദ്ധതിയുടെ കരട് മുൻഗണനാ പട്ടിക പ്രസിദ്ധീകരിച്ചു. വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.egrantz.kerala.gov.in-ൽ പട്ടിക ലഭ്യമാണ്.പ്രസിദ്ധീകരിച്ച കരട് പട്ടികയുമായി ബന്ധപ്പെട്ട് ആക്ഷേപങ്ങളോ പരാതികളോ ഉള്ളവർ ജനുവരി 28 ന് വൈകീട്ട് 4 മണിക്ക് മുൻപായി എറണാകുളം മേഖല ഓഫീസിൽ നേരിട്ട് അപേക്ഷ സമർപ്പിക്കേണ്ടതാണ്.
ഫോൺ : 0484-2429130
