Home » Blog » Kerala » മൂന്ന് പതിറ്റാണ്ടിന്റെ ഭരണം അവസാനിച്ചു, പെരിന്തല്‍മണ്ണയില്‍ ചരിത്രം കുറിച്ച് യുഡിഎഫ്
CONGRESS-1-680x450-1

മൂന്ന് പതിറ്റാണ്ടുകളായി ഇടതുപക്ഷം ഭരിച്ചിരുന്ന പെരിന്തൽമണ്ണ നഗരസഭ ഇത്തവണ യു.ഡി.എഫ്. പിടിച്ചെടുത്ത് ചരിത്രം കുറിച്ചു. 1995-ൽ നഗരസഭ രൂപീകൃതമായ ശേഷം നടന്ന ആറ് തെരഞ്ഞെടുപ്പുകളിലും ഭരണം എൽ.ഡി.എഫിനായിരുന്നു. ഇക്കുറി 37 വാർഡുകളിൽ നടന്ന പോരാട്ടത്തിൽ 21 ഇടത്ത് യു.ഡി.എഫ്. വിജയം നേടിയപ്പോൾ, എൽ.ഡി.എഫിന് 16 സീറ്റുകൾ മാത്രമാണ് നേടാനായത്. യു.ഡി.എഫിൽ. വിജയിച്ചവരിൽ 10 പേർ മുസ്ലീം ലീഗ് ചിഹ്നത്തിലും, അഞ്ച് പേർ ലീഗ് സ്വതന്ത്രരായും, അഞ്ച് പേർ കോൺഗ്രസ് സ്ഥാനാർഥിയായും, ഒരാൾ കോൺഗ്രസ് വിമതനായും മത്സരിച്ചവരാണ്. അതേസമയം, എൽ.ഡി.എഫിൽ സി.പി.എം. ചിഹ്നത്തിൽ മത്സരിച്ച 14 പേരും രണ്ട് ഇടതു സ്വതന്ത്രരുമാണ് വിജയിച്ചത്.

പെരിന്തൽമണ്ണ കാലങ്ങളായി എൽ.ഡി.എഫിന്റെ പക്ഷത്തായിരുന്നിട്ടും ഇത്തവണ ചരിത്രം വഴിമാറുമെന്ന ശക്തമായ പ്രതീക്ഷയിലായിരുന്നു യു.ഡി.എഫ്. നേതൃത്വം. കഴിഞ്ഞ 2020-ലെ തെരഞ്ഞെടുപ്പിൽ 34 വാർഡുകളിൽ 20 എണ്ണം എൽ.ഡി.എഫിനും 14 എണ്ണം യു.ഡി.എഫിനുമായിരുന്നു ലഭിച്ചിരുന്നത്. എന്നാൽ, വികസനമില്ലായ്മ ആയിരുന്നു യു.ഡി.എഫ്. പ്രധാനമായും ഉന്നയിച്ച ആരോപണം. തുടർച്ചയായ 10 വർഷത്തെ ഇടതുഭരണം ഉണ്ടായിട്ടും നഗരസഭയിൽ കാര്യമായ വികസന മുന്നേറ്റമുണ്ടായില്ലെന്ന് യു.ഡി.എഫ്. ചൂണ്ടിക്കാട്ടി. നിലവിൽ ലഭ്യമായ വിവരമനുസരിച്ച് അഞ്ചിടങ്ങളിൽ എൽ.ഡി.എഫ്. സ്ഥാനാർത്ഥികൾ വിജയം ഉറപ്പിച്ചു കഴിഞ്ഞിട്ടുണ്ട്.