Home » Top News » Kerala » മസാല ബോണ്ട് ഇടപാട്; മുഖ്യമന്ത്രിക്കും തോമസ് ഐസകിനും ഇഡി നോട്ടീസ്
images (4)

തിരുവനന്തപുരം: കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡിന്റെ മസാല ബോണ്ട് ഇടപാടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ധനമന്ത്രി തോമസ് ഐസക് എന്നിവർ ഉൾപ്പെടെയുള്ളവർക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അഡ്ജ്യൂഡിക്കേറ്റിംഗ് അതോറിറ്റി കാരണം കാണിക്കൽ നോട്ടീസ് അയച്ചു.

ധനസമാഹരണത്തിനായി കിഫ്ബി നടത്തിയ മസാല ബോണ്ട് ഇടപാടിൽ വിദേശനാണ്യ വിനിമയ ചട്ടങ്ങൾ (ഫെമ) ലംഘിക്കപ്പെട്ടു എന്നാണ് ഇഡിയുടെ കണ്ടെത്തൽ. ഈ വിഷയത്തിൽ ഇഡി തയ്യാറാക്കിയ അന്തിമ റിപ്പോർട്ട് മൂന്ന് മാസം മുമ്പ് ചെന്നൈയിലെ അഡ്ജ്യൂഡിക്കേറ്റിംഗ് അതോറിറ്റിക്ക് സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർക്ക് ഇപ്പോൾ നോട്ടീസ് നൽകിയിരിക്കുന്നത്.
മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് ഈ നോട്ടീസിന് നിയമപരമായി മറുപടി നൽകാൻ അവസരമുണ്ട്. നേരിട്ടോ, പ്രതിനിധി വഴിയോ, അഭിഭാഷകൻ മുഖേനയോ വിശദീകരണം സമർപ്പിക്കാം. കേസിൽ തുടർ നടപടികൾ ഉടൻ ഉണ്ടാകുമെന്നാണ് സൂചന. കേരള രാഷ്ട്രീയത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ചേക്കാവുന്ന നിർണായക നീക്കമാണിത്.