Home » Top News » Kerala » മമ്മൂട്ടി ഞെട്ടിച്ചോ? ‘കളങ്കാവൽ’ ഫസ്റ്റ് ഹാഫ് റിപ്പോർട്ടുകൾ പുറത്ത്
Siddaramaiah-121

മ്മൂട്ടി, വിനായകൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ പുതിയ ചിത്രമാണ് ‘കളങ്കാവൽ’. ജിതിൻ കെ. ജോസ് ആണ് ചിത്രത്തിൻ്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. ഇന്നാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്. ചിത്രത്തിൻ്റെ ആദ്യ പകുതി മികച്ചതാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സുചിപ്പിക്കുന്നത്. പെർഫോമൻസിൽ മമ്മൂട്ടി ഞെട്ടിച്ചെന്നും ഗംഭീര ഇൻട്രോ ആണ് അദ്ദേഹത്തിന്റേതെന്നും എന്നാണ് കമന്റുകൾ. രണ്ടാം പകുതിയും ഇതുപോലെ ഗംഭീരമാണെങ്കിൽ ചിത്രം ബോക്സ് ഓഫീസിൽ കോടികൾ സ്വന്തമാക്കും.

മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രമാണ് ‘കളങ്കാവൽ’. ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത് വേഫറർ ഫിലിംസ് ആണ്. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ. ജോസും ചേർന്നാണ് ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. കേരളത്തിന് പുറത്തും ചിത്രത്തിന് മികച്ച ബുക്കിംഗ് ലഭിക്കുന്നുണ്ട്. ട്രൂത്ത് ഗ്ലോബൽ ഫിലിംസ് ആണ് ചിത്രത്തിന്റെ ഓവർസീസ് വിതരണ പങ്കാളി. തമിഴ്നാട്ടിൽ ‘ലോക’ ഉൾപ്പെടെയുള്ള ചിത്രങ്ങൾ എത്തിച്ച ഫ്യൂച്ചർ റണ്ണപ് ഫിലിംസ് വിതരണം ചെയ്യുമ്പോൾ, തെലുങ്കിൽ സിതാര എന്റർടൈൻമെന്റ്സും കർണാടകയിൽ ലൈറ്റർ ബുദ്ധ ഫിലിംസും നോർത്ത് ഇന്ത്യയിൽ പെൻ മരുധാർ ഗ്രൂപ്പുമാണ് ചിത്രം റിലീസ് ചെയ്യുന്നത്.

ദുൽഖർ സൽമാൻ നായകനായ സൂപ്പർഹിറ്റ് ചിത്രം ‘കുറുപ്പി’ന്റെ കഥ ഒരുക്കി ശ്രദ്ധ നേടിയ ജിതിൻ കെ. ജോസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കളങ്കാവൽ’. ചിത്രത്തിലെ ഗാനങ്ങൾക്ക് പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. എട്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം തിയേറ്ററുകളിൽ എത്തുന്ന മമ്മൂട്ടി ചിത്രമെന്ന നിലയിൽ വലിയ ആകാംഷയോടും ആവേശത്തോടും കൂടിയാണ് പ്രേക്ഷകരും മലയാള സിനിമാ ലോകവും ‘കളങ്കാവലി’നായി കാത്തിരുന്നത്. സെൻസറിംഗ് പൂർത്തിയാക്കിയ ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്.