Home » Top News » kerala Max » മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം
images - 2025-11-27T182349.592

കേരള – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് (27/11/2025) മുതൽ 30/11/2025 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും; കർണാടക തീരത്ത്‌ ഇന്ന് (27/11/2025) മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

 

27/11/2025 മുതൽ 29/11/2025 വരെ: കേരള തീരത്ത് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

 

30/11/2025: തെക്കൻ കേരള തീരത്ത് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

 

27/11/2025 മുതൽ 30/11/2025 വരെ: ലക്ഷദ്വീപ് തീരത്ത് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

 

തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, ഗൾഫ് ഓഫ് മാന്നാർ, കന്യാകുമാരി പ്രദേശം, പുതുച്ചേരി തീരങ്ങൾ എന്നിവ മത്സ്യബന്ധനത്തിന് 01/12/2025 വരെ ഒഴിവാക്കേണ്ടതാണ്.

 

തെക്കൻ ആന്ധ്രാപ്രദേശ് തീരത്തും പുറത്തും ഉള്ള മത്സ്യത്തൊഴിലാളികൾ എത്രയും വേഗം തീരത്തേക്ക് മടങ്ങണം. കടലിൽ പോകുന്നവർ ഡിസംബർ 01 വരെ മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനോടു ചേർന്നുള്ള ഭാഗവും നവംബർ 30 വരെ തെക്കുകിഴക്കൻ അറബിക്കടൽ, ലക്ഷദ്വീപ്, കേരള തീരം എന്നിവിടങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുത്

 

പ്രത്യേക ജാഗ്രത നിർദേശം

തമിഴ്‍നാട് – പുതുച്ചേരി തീരങ്ങൾ, തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, ഗൾഫ് ഓഫ് മാന്നാർ, കന്യാകുമാരി പ്രദേശങ്ങൾ:

മണിക്കൂറിൽ 55 മുതൽ 65 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 75 കിലോമീറ്റർ വരെയും വേഗതയിൽ വീശുന്ന കാറ്റോടുകൂടിയ കാലാവസ്ഥ നിലനിൽക്കുന്നു. കാറ്റിന്റെ വേഗത ഇന്ന് (നവംബർ 27) ഉച്ചയ്ക്കുശേഷം മണിക്കൂറിൽ 60 മുതൽ 70 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 80 കിലോമീറ്റർ വരെ ഉയരാനും; നവംബർ 28-ാം തീയതി രാവിലെ മുതൽ ഇത് മണിക്കൂറിൽ 70 മുതൽ 80 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 90 കിലോമീറ്റർ വരെയും ശക്തിപ്രാപിക്കാനും സാധ്യത. നവംബർ 29-ാം തീയതി രാവിലെയോടെ കാറ്റിന്റെ വേഗത മണിക്കൂറിൽ 80 മുതൽ 90 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 100 kmph വരെയും നവംബർ 30 വരെ ഈ നിലയിൽ തുടരാനും സാധ്യത. തുടർന്ന് ഡിസംബർ 1-ാം തീയതി മുതൽ കാറ്റിന്റെ വേഗത ക്രമേണ കുറയാനാണ് സാധ്യത.

ഇന്ന് ഉച്ചമുതൽ നവംബർ 30 വരെ കടൽ പ്രക്ഷുബ്ധമായി തുടരാൻ സാധ്യത.

 

ആന്ധ്രാപ്രദേശ് തീരങ്ങൾ, മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ

മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ വീശുന്ന കാറ്റോടുകൂടിയ കാലാവസ്ഥ നിലനിൽക്കുന്നു. കാറ്റിന്റെ വേഗത നാളെ (നവംബർ 28) വൈകുന്നേരം മുതൽ മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 70 കിലോമീറ്റർ വരെ ഉയരാനും; നവംബർ 29-ാം തീയതി വൈകുന്നേരം മുതൽ നവംബർ 30 വരെ ഇത് മണിക്കൂറിൽ 60 മുതൽ 70 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 80 കിലോമീറ്റർ വരെയും ശക്തിപ്രാപിക്കാനും ഡിസംബർ 01 മുതൽ കാറ്റിന്റെ വേഗത ക്രമേണ കുറയാനും സാധ്യത.

കടൽ പ്രക്ഷുബ്ധമായി തുടരുന്നു. നവംബർ 30 വരെ തൽസ്ഥിതി തുടരാൻ സാധ്യത.

 

കേരള തീരം, ലക്ഷദ്വീപ്, തെക്കു കിഴക്കൻ അറബിക്കടലിനോട് ചേർന്ന സമുദ്രഭാഗങ്ങൾ

നവംബർ 27 മുതൽ 01 ഡിസംബർ വരെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. നവംബർ 27 മുതൽ 29 വരെ കടൽ പ്രക്ഷുബ്ധമായി തുടരാൻ സാധ്യത.

 

തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിനോട് ചേർന്ന ഭാഗങ്ങൾ

28 നവംബർ വരെ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും കടൽ പ്രക്ഷുബ്ധമായി തുടരാനും സാധ്യത.

 

തെക്കൻ ആൻഡമാൻ കടലിനോട് ചേർന്ന ഭാഗങ്ങൾ, നിക്കോബാർ ദ്വീപുകൾ

മണിക്കൂറിൽ 55 മുതൽ 65 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 75 കിലോമീറ്റർ വരെയും വേഗതയിൽ കാറ്റ് നിലനിൽക്കുന്നു. ഇന്ന് വൈകുന്നേരത്തോടെ കാറ്റിന്റെ വേഗത മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെ കുറയാൻ സാധ്യത. കടൽ പ്രക്ഷുബ്ധമായതി തുടരുന്നു. ഇന്ന് വൈകുന്നേരത്തോടെ കൂടുതൽ പ്രക്ഷുബ്ധമാകാൻ സാധ്യത.

 

വടക്കൻ ആൻഡമാൻ കടലിനോട് ചേർന്ന ഭാഗങ്ങൾ

മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ വീശുന്ന കാറ്റോടുകൂടിയ കാലാവസ്ഥ നിലനിൽക്കുന്നു. ഇന്ന് കടൽ പ്രക്ഷുബ്ധമായി നിലനിൽക്കാൻ സാധ്യത.

 

പുറപ്പെടുവിച്ച സമയവും തീയതിയും: 03.00 PM; 27/11/2025