Home » Blog » Top News » മതിക്കുന്ന് ഭഗവതി ക്ഷേത്ര ഉത്സവം; വെടിക്കെട്ടിന് അനുമതി നിരസിച്ചു  
images (74)

മതിക്കുന്ന് ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുള്ള വെടിക്കെട്ട് പൊതുപ്രദർശനത്തിന് അനുമതി നിരസിച്ചു. പോലീസ്, ഫയർ, റവന്യൂ വകുപ്പുകളുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്ഫോടകവസ്തു ചട്ടപ്രകാരം നിഷ്കർഷിച്ചിട്ടുള്ള മാനദണ്ഡങ്ങൾ പാലിക്കാത്തതിനാലും പൊതുജന സുരക്ഷ മുൻനിർത്തിയും വെടിക്കെട്ടിനുള്ള അപേക്ഷ നിരസിച്ചതായി അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് അറിയിച്ചു.