Home » Blog » Top News » മകരവിളക്ക് : ടിപ്പർ ലോറിക്ക് നിരോധനം 
FB_IMG_1768314926138

ശബരിമല മകരവിളക്ക് സമയത്ത് ഗതാഗത തിരക്ക് ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ തീർത്ഥാടകരുടെയും പൊതുജനങ്ങളുടെയും സുരക്ഷയ്ക്കായി ജനുവരി 13, 14, 15 തീയതികളിൽ എല്ലാ തരത്തിലുമുള്ള ടിപ്പർ ലോറികളുടെയും ടിപ്പിംഗ് മെക്കാനിസം ഉപയോഗിച്ച് പ്രവർത്തിക്കുന്ന വാഹനങ്ങളുടെയും ഗതാഗതം പത്തനംതിട്ട ജില്ലയിലെ റോഡുകളിൽ നിരോധിച്ച് ജില്ലാ കലക്ടർ എസ് പ്രേം കൃഷ്ണൻ ഉത്തരവായി.

ജില്ലാ പോലീസ് മേധാവി, റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ (എൻഫോഴ്സസ്മെന്റ്) എന്നിവർ നിരോധനം ഉറപ്പാക്കും. നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും.