Home » Blog » Kerala » ബാലയ്യയുടെ അഖണ്ഡ 2 ഒടിടി യിലേക്ക്
et00416621-ngjpzfawdm-landscape

നന്ദമുരി ബാലകൃഷ്ണ എന്ന ബാലയ്യയുടേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രമാണ് അഖണ്ഡ 2 താണ്ഡവം. ബ്ലോക് ബസ്റ്റർ ഹിറ്റായി മാറിയ അഖണ്ഡയുടെ രണ്ടാം ഭാ​ഗമായി ഒരുങ്ങിയ ചിത്രം വലിയ ഹൈപ്പിലാണ് തിയറ്ററുകളിൽ എത്തിയത്.

പക്ഷേ വേണ്ടത്ര ശ്രദ്ധ നേടാനായില്ല. ഇപ്പോഴിതാ റിലീസ് ചെയ്ത് ഇരുപത്തിയെട്ടാം ദിവസം പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിലൂടെ ജനുവരി 9 മുതൽ പ്രേക്ഷകരിലേക്ക് എത്തും.

ബോയപതി ശ്രീനു രചനയും സംവിധാനം നിർവഹിച്ച ചിത്രം ഡിസംബർ 12ന് ആയിരുന്നു റിലീസ് ചെയ്തത്. ട്രാക്കിം​ഗ് സൈറ്റായ സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം 122.6 കോടിയാണ് അഖണ്ഡ 2വിന്റെ ഫൈനൽ കളക്ഷൻ. ബജറ്റ് 200 കോടിയും. ഇന്ത്യ നെറ്റ് കളക്ഷൻ 93.4 കോടിയും ​ഗ്രോസ് കളക്ഷൻ 110.25 കോടിയുമാണ്. ഓവർസീസിൽ നിന്നും 12.35 കോടി രൂപയും അഖണ്ഡ 2 നേടിയിട്ടുണ്ട്. നന്ദമുരി ബാലകൃഷ്ണ, സംയുക്ത മേനോൻ, ആദി പിനിസെട്ടി, ഹർഷാലി മൽഹോത്ര എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയത്. തമൻ എസ് സംഗീതസംവിധാനവും സി രാംപ്രസാദ് ഛായാഗ്രഹണവും തമ്മിരാജു എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നു.