Home » Blog » Kerala » പ്രഭാസിന്റെ ‘രാജാ സാബ്’ ചിത്രത്തിലെ ‘ഔവ്വ ഔവ്വ’ ഗാനം വൈറൽ
hq720

പ്രേക്ഷകരുടെ ആകാംക്ഷയുടെ കൊടുമുടിയിലെത്തിച്ചുകൊണ്ട് പ്രഭാസ് ചിത്രം ‘രാജാ സാബ്’ ജനുവരി 9-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിലേക്ക് എത്തുകയാണ്. റിലീസിനോടനുബന്ധിച്ച് ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങിയത് ആരാധകരെ ആവേശത്തിലാഴ്ത്തിയിരിക്കുകയാണ്.ഒരു കാലത്ത് ഡിസ്കോ ഡാൻസ് ഫ്ലോറുകളിൽ തരംഗമായിരുന്ന ‘ഔവ്വ ഔവ്വ നാച്ചെ നാച്ചെ’ എന്ന ഹിറ്റ് ഗാനത്തിന്റെ റീമിക്സ് പതിപ്പാണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്. ബപ്പി ലാഹിരി – ഉഷ ഉതുപ്പ് കൂട്ടുകെട്ടിൽ പിറന്ന വിഖ്യാത ഗാനത്തിന് പുതിയ താളവും ഭാവവും നൽകിയിരിക്കുന്നത് പ്രശസ്ത സംഗീത സംവിധായകൻ തമൻ. എസ് ആണ്.

​പ്രഭാസിനൊപ്പം മൂന്ന് സുന്ദരിമാർ ചടുലമായ ചുവടുകളുമായി എത്തുന്ന ‘ഔവ്വ ഔവ്വ’ ഇതിനകം തന്നെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വൈറലായിക്കഴിഞ്ഞു. തമൻ, നകാഷ് അസിസ്, ബൃന്ദ എന്നിവർ ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി പ്രേക്ഷകരുടെ പ്രതീക്ഷകളെ വാനോളം ഉയർത്തുന്നതിൽ ഈ ഗാനം വലിയ പങ്കുവഹിച്ചു.