Home » Blog » Top News » പൊലീസുകാർക്ക് മെച്ചപ്പെട്ട ജീവിതാന്തരീക്ഷം ഉണ്ടാകുമ്പോൾ അവരുടെ പൊതുജന സേവനവും മികച്ചതാകും: മന്ത്രി പി പ്രസാദ്
IMG-20260124-WA0014

പൊലീസുകാർക്ക് മെച്ചപ്പെട്ട ജീവിതാന്തരീക്ഷം ഉണ്ടാകുമ്പോൾ അവരുടെ പൊതുജന സേവനവും മികച്ചതാകുമെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു. മുഹമ്മ പൊലീസ് ക്വാർട്ടേഴ്സിന്റെ നിർമ്മാണ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ച ചടങ്ങിൽ ശിലസ്ഥാപന കർമ്മം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. മികച്ച സംവിധാനങ്ങളോടെ ഒരു പൊലീസ് ക്വാർട്ടേഴ്സ് പണിയുമ്പോൾ കേവലം പൊലീസുകാർ മാത്രമല്ല പൊതുജനങ്ങൾക്കും കൂടി അതിന്റെ ഗുണം ലഭിക്കുമെന്നും പൊലീസിന് ഭയാശങ്കകളില്ലാതെ, ബുദ്ധിമുട്ടില്ലാതെ സേവനമനുഷ്ഠിക്കാൻ സൗകര്യം ഒരുക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും മുഹമ്മ പൊലീസ് സ്റ്റേഷൻ അങ്കണത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ മന്ത്രി പറഞ്ഞു. മികച്ച സൗകര്യങ്ങളുള്ള പൊലീസ് സ്റ്റേഷനുകൾ, ക്വാർട്ടേഴ്സുകൾ, മറ്റ് അനുബന്ധ സൗകര്യങ്ങളെല്ലാം നൽകി ആ ഉത്തരവാദിത്തം നല്ല രീതിയിലാണ് സർക്കാർ നടപ്പാക്കിവരുന്നതെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിന്റെ 2025-26 സംസ്ഥാന പദ്ധതിയിൽ ഉൾപ്പെടുത്തി 5,42,62000 രൂപ ചെലവിലാണ് പുതിയ ക്വാർട്ടേഴ്സ് നിർമ്മിക്കുന്നത്.

ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമാരായ എ കെ പ്രസന്നൻ, അരുണ്‍ മോഹൻ, എം സന്തോഷ് കുമാർ, അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ ജിൽസൻ മാത്യു, ചേർത്തല പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ട് ടി അനിൽകുമാർ, ആര്യാട് ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എൻ എസ് ലത, പി ഡി ശ്രീദേവി, മുഹമ്മ ഗ്രാമപഞ്ചായത്തംഗം കെ എസ് രാജേഷ്, കെപിഒഎ ജില്ലാ പ്രസിഡന്റ് ധനേഷ്, കെപിഎ ജില്ലാ പ്രസിഡന്റ് കെ പി വിനു, പിഡബ്ല്യുഡി അസിസ്റ്റന്റ് എഞ്ചിനീയർ പി ബി ഷിനാസ്, മുഹമ്മ പൊലീസ് ഇൻസ്പെക്ടർ വി സി വിഷ്ണുകുമാർ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.