Home » Blog » Kerala » പുത്തൻ ലുക്കും ഫീച്ചറുകളും, അടിമുടി മാറി ടാറ്റ പഞ്ച്
Tata_Punch_Car_Specifications_806ab34f-6914-4dc4-a220-754c9863b057_1240x

ചെറുകാറുകളുടെ രാജാവായ ടാറ്റ പഞ്ച് പുത്തൻ ലുക്കും ഫീച്ചറുകളുമായി അടിമുടി മാറി എത്തുകയാണ്. പഞ്ച് ഇവിയിലെ അത്യാധുനിക ഫീച്ചറുകളും ഇനി പെട്രോൾ പതിപ്പിലും ലഭ്യമാകും എന്നതാണ് പ്രത്യേകത.പുതിയ പഞ്ച് ഫേസ്ലിഫ്റ്റിന്റെ മുൻഭാഗം ഏകദേശം പഞ്ച് ഇവിയുടേതിന് സമാനമായിരിക്കും. ബോണറ്റിന് കുറുകെ പോകുന്ന എൽഇഡി ഡിആർഎൽ സ്ട്രിപ്പും, പുതിയ ഗ്രില്ലും, താഴെയായി ക്രമീകരിച്ചിരിക്കുന്ന ഹെഡ്ലാമ്പുകളും കാറിന് കൂടുതൽ പ്രീമിയം ലുക്ക് നൽകും.

കാറിനുള്ളിലെ മാറ്റങ്ങളാണ് ഉപഭോക്താക്കളെ കൂടുതൽ ആകർഷിക്കുക. പഴയ 7 ഇഞ്ച് ഇൻഫോടൈൻമെന്റ് സിസ്റ്റത്തിന് പകരം വലിയ 10.25 ഇഞ്ച് ടച്ച്സ്‌ക്രീൻ ഡിസ്പ്ലേ ഇടംപിടിക്കും. കൂടാതെ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും വയർലെസ് ആപ്പിൾ കാർ പ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയും പ്രതീക്ഷിക്കുന്നു. ഈ വിഭാഗത്തിലെ കാറുകളിൽ അപൂർവ്വമായ വെന്റിലേറ്റഡ് സീറ്റുകൾ പുതിയ ടാറ്റ പഞ്ചിൽ അവതരിപ്പിച്ചേക്കും. ചൂടുള്ള കാലാവസ്ഥയിൽ ഡ്രൈവിംഗ് കൂടുതൽ സുഖകരമാക്കാൻ ഇത് സഹായിക്കും. ഒപ്പം വയർലെസ് ചാർജിംഗ് പാഡും ഫീച്ചറുകളുടെ പട്ടികയിൽ ഉണ്ടാകും.

സുരക്ഷയുടെ കാര്യത്തിൽ ഒട്ടും പിന്നിലല്ലാത്ത ടാറ്റ, ഫേസ്ലിഫ്റ്റ് പതിപ്പിൽ 6 എയർബാഗുകൾ സ്റ്റാൻഡേർഡായി നൽകാൻ സാധ്യതയുണ്ട്. കൂടാതെ, നിലവിൽ ഉയർന്ന വേരിയന്റുകളിൽ മാത്രമുള്ള സൺറൂഫ് കൂടുതൽ മോഡലുകളിലേക്ക് വ്യാപിപ്പിച്ചേക്കും.