Home » Top News » Kerala » പീഡന പരാതികൾ വർധിക്കുന്നു! രാഹുലിനെ പുറത്താക്കണമെന്ന ആവശ്യവുമായി മുതിർന്ന കോൺഗ്രസ് നേതാവ് അജയ് തറയിൽ
images (18)

ലൈംഗിക പീഡന പരാതികളെ തുടർന്ന് പ്രതിസന്ധിയിലായ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയെ പാർട്ടിയിൽ നിന്ന് പുറത്താക്കണം എന്ന ആവശ്യവുമായി മുതിർന്ന കോൺഗ്രസ് നേതാവ് അജയ് തറയിൽ രംഗത്തെത്തി. എം.എൽ.എയ്ക്കെതിരെ മറ്റൊരു യുവതി കൂടി പരാതിയുമായി കോൺഗ്രസ് നേതൃത്വത്തെ സമീപിച്ച പശ്ചാത്തലത്തിൽ, യൂത്ത് കോൺഗ്രസ് നേതാക്കളുൾപ്പെടെ പാർട്ടിയിലെ നിരവധി പേർ രാഹുലിനെതിരെ നടപടി വേണമെന്ന് ശക്തമായി ആവശ്യപ്പെടുന്നുണ്ട്. ഫേസ്ബുക്കിലൂടെയാണ് അജയ് തറയിൽ ഈ ആവശ്യം ഉന്നയിച്ചത്.

അതേസമയം രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയെ ‘വഞ്ചകൻ’ എന്ന് വിശേഷിപ്പിച്ചുകൊണ്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.പി. ദുൽഖിഫിൽ രംഗത്തെത്തി. പിണറായി സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെയുള്ള യു.ഡി.എഫ്. അണികളുടെ അതിവൈകാരികതയും മാർക്‌സിസ്റ്റ് വിരോധവും സ്വന്തം തെറ്റുകൾ മറച്ചുവെക്കാനുള്ള ഉപാധിയായി രാഹുൽ ഉപയോഗിച്ചു എന്നാണ് ദുൽഖിഫിൽ ആരോപിക്കുന്നത്. ഇത് പാർട്ടി പ്രവർത്തകരെ വഞ്ചിക്കുകയും അവരുടെ വൈകാരികതയെ ചൂഷണം ചെയ്യുകയും ചെയ്യുന്ന നടപടിയാണെന്നും അദ്ദേഹം വിമർശിച്ചു.